Friday, June 29, 2012

സ്വര്‍ണ്ണമത്സ്യം വളര്‍ത്തണമെങ്കില്‍ ചക്രവര്‍ത്തിയാകണം!

അലങ്കാരമത്സ്യങ്ങളില്‍ ഗപ്പികള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ളവയാണ്, ചെമപ്പും  ഓറഞ്ചും  മഞ്ഞയും എന്ന് വേണ്ട, കറുപ്പ് നിറത്തില്‍ വരെ ലഭ്യമായ സ്വര്‍ണ്ണമത്സ്യങ്ങള്‍.

ഇന്ന് നമ്മുടെ അക്വേറിയങ്ങളില്‍ സുലഭമായ സ്വര്‍ണ്ണവും ചെമപ്പും നിറങ്ങളുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍, ഒരു കാലത്ത് ചൈനയിലെ ചക്രവര്‍ത്തിമാരുടെ മാത്രം കുത്തകയായിരുന്നുവത്രെ. എളുപ്പം പ്രജനനം ചെയ്യിക്കാവുന്ന മഞ്ഞ നിറമുള്ള മത്സ്യങ്ങളെ മാത്രമേ അക്കാലത്തെ സാധാരക്കാര്‍ക്ക് വളര്‍ത്താന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. പ്രത്യേകം സജ്ജമാക്കി കൊത്തുപണികള്‍ കൊണ്ടലങ്കരിച്ച തടാകങ്ങളിലായിരുന്നു,  തങ്ങളുടെ ഇഷ്ടമത്സ്യങ്ങളെ ചക്രവര്‍ത്തിമാര്‍ വളര്‍ത്തിയത് !


ഇത്തരം ഒരവസ്ഥ തന്നെയായിരുന്നു ഏറെക്കുറെ ജപ്പാനിലും. സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് അത്ഭുതശക്തികളുണ്ടെന്നും അവ ഭാഗ്യം കൊണ്ട് വരുമെന്നും ജാപ്പനീസ് ചക്രവര്‍ത്തിമാര്‍ വിശ്വസിച്ചു!  ജപ്പാനില്‍ ഈയടുത്തകാലം വരെ സമൂഹത്തിലെ ഒരു കുടുംബത്തിന്റെ സ്ഥാനം, അവര്‍ എങ്ങനെ സ്വര്‍ണ്ണമത്സ്യങ്ങളെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരുന്നു എന്ന് പറഞ്ഞാല്‍, അതിശയിക്കേണ്ടതില്ല.

സ്വര്‍ണ്ണമത്സ്യങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മണ്‍പാത്രങ്ങളും ശില്പങ്ങളും ചൈനയില്‍ പ്രസിദ്ധമായിത്തുടങ്ങിയത്, മിങ്ങ്‌ ചക്രവര്‍ത്തിമാരുടെ കാലം മുതലാണ്‌. മൈജി രാജാക്കന്മാരുടെ കാലത്തെ,  ആനകൊമ്പില്‍ തീര്‍ത്ത ഒരു സാരിവാലന്‍ സ്വര്‍ണ്ണമത്സ്യത്തിന്റെ  ശില്‍പം  ചുവടെ.


കടപ്പാട് : http://www.ernestjohnsonantiques.com
താഴെ കൊടുത്തിരിക്കുന്ന കളിമണ്‍ പാത്രത്തില്‍ സ്വര്‍ണ്ണമത്സ്യങ്ങളും കബൊംബ, ഹൈഡ്രില്ല, ആമ്പല്‍ തുടങ്ങിയ ജലസസ്യങ്ങളും  ആലേഖനം  ചെയ്തിരിക്കുന്നത് നോക്കൂ..


കടപ്പാട് :http://arts.cultural-china.com


സ്വര്‍ണ്ണമത്സ്യങ്ങള്‍ ആലേഖനം ചെയ്ത കമനീയ വസ്തുക്കള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് തുടങ്ങിയതാണെങ്കിലും, ഇന്നവ ഇന്ന് പരമ്പരാഗത ചൈനീസ്, ജാപ്പനീസ് കലകളുടെ ഭാഗമായിരിക്കുന്നു.
കടപ്പാട് : http://www.gpidesign.com
 ചെമപ്പും ഓറഞ്ചും കറുപ്പും നിറങ്ങളിലുള്ള ഈ സ്വര്‍ണ്ണമത്സ്യങ്ങളെ എത്ര കണ്ടാലാണ്‌  മതി വരിക!സ്വര്‍ണ്ണമത്സ്യങ്ങളുടെ നൂറ്റാണ്ടുകളിലൂടെയുള്ള ചരിത്രത്തെക്കുറിച്ചു കൂടുതലറിയാന്‍ മാതൃഭുമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച, 'സ്വര്‍ണ്ണമത്സ്യങ്ങള്‍ സഹസ്രാബ്ദങ്ങളിലൂടെ' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.  

5 comments:

 1. Please note:
  While asking questions, include information on :

  1. Tank shape, tank dimensions - Length, breadth, height (all in centimeters)
  2. Number of fishes in the aquarium, kinds of invertebrates, if any
  3. Name of plants in the aquarium, if any
  4. Water parameters like Ammonia, Nitrite, Nitrate, pH, GH, KH, Fe etc.
  (as many of these parameters as possible)
  5. Light - Type of lamps, their wattage, color temperature etc.
  6. Information on Carbon dioxide, fertilizer application dosage (if applicable)
  7. Try to include a photo of the problems like sick fish, plant, algae etc.
  8. Substrate and gravel information, kind of toys, stones and driftwood
  9. Filtration, heating
  10. Information on medication if applicable

  Please expect replies only on weekends.
  Thanks for understanding.

  ReplyDelete
 2. ഏറെ ഇഷ്ട്ടമായി ഈ ബ്ലോഗ്‌. അലങ്കാര മത്സ്യങ്ങളെ കുറിച്ച് ഇത്രമാത്രം കാര്യങ്ങള്‍ അറിയാന്‍ ഉണ്ടോ എന്ന്‌ ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത്. മാതൃഭൂമിയില്‍ നിന്നാണ് ആദ്യം ലേഖനം വായിച്ചതു. അവിടെ നിന്നാണ് ബ്ലോഗ്‌ അഡ്രസ്‌ കിട്ടിയത്. ഇനിയും വരാം വിശദമായ വായനക്ക്..ഈ ബ്ലോഗിന് അഭിനന്ദനങ്ങള്‍ നേരുന്നു..
  സസ്നേഹം...

  www.ettavattam.blogspot.com

  ReplyDelete
 3. kulathil itharam mathsyangale valarthunnathin venda kaaryangal enthokkeyaanenn paranju tharumo..? veedinod chernn oru kulamund.. athil valarthaanaanu. athil kulikkunnath moolam malsyangalkk kuzhappamundo..? ethokke inam malsyangale angine valarthaam.? visadaamshangal paranju tharumnenn karuthunnu.. jayanep@gmail.com

  ReplyDelete
  Replies
  1. ഇനി പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരാമോ?
   1. കുളത്തിന്റെ വിസ്തൃതി
   2. കുളം താങ്കളുടേതു മാത്രമാണോ, അതോ പൊതുജനങ്ങള്‍ക്ക് കൂടിയുള്ളതാണോ?
   3. കുളത്തില്‍ ഇപ്പോള്‍ മറ്റു മത്സ്യങ്ങളുണ്ടോ? അവയെ കുറിച്ചു പറയാമോ?
   4. കുളം സ്ഥിതി ചെയ്യുന്നത് നെല്പാടങ്ങള്‍ക്ക് അരികിലാണോ?
   5. കുളത്തില്‍ ജലസസ്യങ്ങളുണ്ടോ?

   Delete