സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെയെന്നു എത്രപേര്‍ക്ക് അറിയാം?
അക്വേറിയം ഹോബിയിലുള്ള ഏതൊരാളും എപ്പോഴെങ്കിലും സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തിക്കാണും. തുടക്കാരും മിക്കപ്പോഴും അക്വേറിയം കടയിലെത്തി ആദ്യം ചോദിക്കുന്നത് സ്വര്‍ണ്ണ മത്സ്യങ്ങളെയാണ്. സ്വര്‍ണ്ണ മത്സ്യങ്ങളെ വെല്ലുംവിധം പ്രശസ്തിയുള്ള വര്‍ണ്ണ മത്സ്യങ്ങള്‍ വേറെ ഇല്ലെന്നുതന്നെ പറയാം.

കടപ്പാട് : http://animals.howstuffworks.com/ |
സ്വര്‍ണ്ണവര്‍ണ്ണം മുതല്‍ ഓറഞ്ച്, മഞ്ഞ, ചെമപ്പ്, കറുപ്പ് എന്നി നിറങ്ങളില്‍ വരെയുമുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍
ഇന്ന് ലഭ്യമാണ്. പക്ഷെ ഈ സുന്ദരന്‍ മത്സ്യങ്ങള്‍ പ്രകൃത്യാ
കാണപ്പെടുന്നവയല്ല എന്നറിയുന്നവര്‍ ചുരുക്കം. പുരാതന ചൈനയില്‍
ഭക്ഷ്യാവശ്യത്തിനായി വളര്‍ത്തി വന്നിരുന്ന കാര്‍പ്പ് മത്സ്യങ്ങള്‍ക്ക്
ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായത്.
സ്വര്‍ണ്ണനിറമുള്ള ഒരു കാര്‍പ്പ് മത്സ്യത്തെ താഴെ കാണാം. ഈ മത്സ്യം സ്വര്‍ണ്ണമത്സ്യങ്ങളുടെ പൂര്‍വ്വികരായ പ്രഷ്യന്‍ കാര്‍പ്പ് ആണ്.
സ്വര്‍ണ്ണനിറമുള്ള ഒരു കാര്‍പ്പ് മത്സ്യത്തെ താഴെ കാണാം. ഈ മത്സ്യം സ്വര്‍ണ്ണമത്സ്യങ്ങളുടെ പൂര്‍വ്വികരായ പ്രഷ്യന്‍ കാര്‍പ്പ് ആണ്.
കടപ്പാട് : http://en.wikipedia.org |
ഒരു കൂട്ടം ജനിതകവ്യതിയാനങ്ങള്‍ തീന്‍മേശയില്‍ നിന്നും രക്ഷിച്ച പ്രഷ്യന്‍
കാര്‍പ്പുകളില്‍ നിന്നും നാം ഇന്ന് കാണുന്ന വിവിധ നിറങ്ങളിലും ആകൃതിയിലും ഉള്ള
സ്വര്‍ണ്ണമത്സ്യങ്ങള്‍ എങ്ങനെയുണ്ടായി എന്നറിയാന്‍ കൌതുകം തോന്നുന്നില്ലേ?
സ്വര്‍ണ്ണമത്സ്യങ്ങളുടെ
നൂറ്റാണ്ടുകളിലൂടെയുള്ള ചരിത്രത്തെക്കുറിച്ചു
മാതൃഭുമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച,
''സ്വര്‍ണ്ണമത്സ്യങ്ങള്‍ സഹസ്രാബ്ദങ്ങളിലൂടെ'' എന്ന ലേഖനം വായിക്കൂ. ഈ
ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
വിവിധയിനം സ്വര്‍ണ്ണ മത്സ്യങ്ങളെ ഈ വീഡിയോയില്‍ കാണൂ, ആസ്വദിക്കൂ.