അക്വേറിയത്തില്‍ മത്സ്യങ്ങളോടൊപ്പം ജലസസ്യങ്ങള്‍ വളര്‍ത്തി വര്‍ണ്ണഭംഗി കൂട്ടാന്‍ എല്ലാ അക്വേറിയം ഹോബിയിസ്റ്റുകളും താത്പര്യപ്പെടും. ടാങ്കിന്റെ പുറകിലായി വച്ച് പിടിപ്പിച്ച് അക്വേറിയത്തിന്റെ പച്ചപ്പ് കൂട്ടാന്‍ പറ്റിയ ചെടികളിലൊന്നാണ് വാലിസ്നേറിയകള്‍. ഇവയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ.
കടപ്പാട് : http://www.shrimpnow.com |
പ്രകാശ തീവ്രത : 0.5-2.5 വാട്ട്സ് ഒരു ഗാലണ്‍ എന്ന തോതിൽ
ജലതാപനില : 25-30ഡിഗ്രി സെൽഷ്യസ്
pH : 6-7.5
ജലത്തിന്റെ കാഠിന്യം : 15 ഓ അതിലല്പം താഴെയോ
അക്വേറിയത്തിന്റെ വലിപ്പം : പ്രശ്നമല്ല
അക്വേറിയത്തിലെ സ്ഥാനം : പിൻഭാഗം
പ്രജനനം : മുഖ്യമായും വല്ലരികളിലൂടെ, വിത്തു വഴി
വളർച്ചയെ ത്വരിതപ്പെടുത്തുന്ന പോഷകങ്ങൾ : പ്രത്യേകിച്ച് നിർബന്ധങ്ങളൊന്നുമില്ല
മറ്റു ചെടികൾക്കെതിരെയുള്ള രാസകങ്ങൾ : ഫീനോളിക് സംയുക്തങ്ങളും ആൽക്കലോയിഡുകളും
വേരുകൾ : ഭൂകാണ്ടത്തിൽ നിന്നും വെളുത്തു നാരുകൾ പോലെ
ഇലകളുടെ നിറം : പച്ച
ഇലകളുടെ സ്ഥാനം, ആകൃതി : ഭൂകാണ്ഡത്തിനു തൊട്ടു മുകളിൽ നിന്നു നാടകൾപോലെ
പൂക്കൾ : ഭൂകാണ്ഡത്തൊടു ചേർന്നുണ്ടാകുന്ന ആൺപൂക്കൾ, സ്പ്രിംഗ് പോലെയുള്ള തണ്ടുകളിൽ കാണുന്ന പെൺപൂക്കൾ
കാർബൺ ഡൈ ഓക്സൈഡ് : വേണമെന്നില്ല
വെള്ളത്തിനു പുറത്ത് വളർത്താമോ? : ഇല്ല, പൂർണ്ണമായും മുങ്ങിക്കിടന്ന് വളരുന്ന ചെടി
മറ്റ് നിർദ്ദേശങ്ങൾ : തുടക്കക്കാർക്ക് വളരെ യോജിച്ചത്
വാലിസ്നേറിയ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ എന്ന ആരൽപ്പുല്ല് ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.