വാലിസ്നേറിയ സ്പൈറലിസ്
ഒരുകാലം വരെ വാലിസ്നേറിയകളുടെ ഉപവിഭാഗങ്ങളെയെല്ലാം വാലിസ്നേറിയ സ്പൈറലിസ് എന്നാണു വിളിച്ചിരുന്നത്.
|
വാലിസ്നേറിയ സ്പൈറലിസ് |
വാലിസ്നേറിയ സ്പൈറലിസിന്റെ ഉപവിഭാഗമാണ് ഫോമ റ്റോർറ്റിഫോളിയ
|
വാലിസ്നേറിയ സ്പൈറലിസ് ഫോമ റ്റോർറ്റിഫോളിയ |
വാലിസ്നേറിയ റ്റോർട്ടിസ്സിമ എന്ന ഇനമുണ്ടായത് ഫോമ റ്റോർറ്റിഫോളിയയിലെ കായിക ഉല്പരിവർത്തനം വഴിയാണ്. സർപ്പിൾ ആകൃതിയിലുള്ള ഇലകളാണ് ഇവയുടെ പ്രത്യേകത.
|
വാലിസ്നേറിയ റ്റോർട്ടിസ്സിമ |
വാലിസ്നേറിയ സ്പൈറലിസ് ഫോമ നാന വളരെ നേരിയ ഇലകളോട് കൂടിയവയാണ്.
|
കടപ്പാട് : http://www.aquagreen.com.au |
വാലിസ്നേറിയ ട്രൈപ്റ്റിറ
വാലിസ്നേറിയ ട്രൈപ്റ്റിറ (Vallisneria triptera) ആസ്ട്രേലിയയിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ചെമപ്പു നിറത്തിൽ ഇലകളുള്ള ഈ വാലിസ്നേറിയ ചെടികള്‍ മഴയും വെയിലും ഇടവിട്ടു വരുന്ന കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്. പാറമടവുകളിലൂടെ ഒഴുകുന്ന അരുവികളിലും ആഴം കുറഞ്ഞ ശാഖാനദികളിലും വളരുന്ന ട്രൈപ്റ്റിറക്ക് അഭികാമ്യം നല്ല പ്രകാശവും താരതമ്യേന ഉയർന്ന ജലോഷ്മാവും അധികം വളക്കൂറില്ലാത്ത അടിത്തട്ടുമാണ്. അതുകൊണ്ടുതന്നെ തുടക്കക്കാർക്ക് ഒട്ടും യോജിച്ചതല്ല ഈ ചെടി.
|
കടപ്പാട് : http://www.aquagreen.com.au |
വാലിസ്‌നേറിയ ചെടികളില്‍ പല ഉപവിഭാഗങ്ങളുടെ പ്രത്യേകതകളെ പറ്റി കൂടുതലായി അറിയുന്നതിനായി മാതൃഭൂമി
ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച '
വിൽഹെൽമയിലെ വാലിസ്നേറിയകൾ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി
ഇവിടെ ക്ലിക്ക് ചെയ്യൂ.