സ്വര്‍ണ്ണനിറം മുതല്‍ ഓറഞ്ചും മഞ്ഞയും കലര്‍ന്ന ചെമന്ന നിറത്തില്‍ വരെ കാണപ്പെടുന്ന സ്വർണ്ണമത്സ്യങ്ങളെ ഏവരും ഇഷ്ടപ്പെടും.
സ്വർണ്ണമത്സ്യങ്ങളെ വളർത്തുന്നതുപോലെ തന്നെ രസകരമാണ് അവയുടെ പ്രജനനവും. ആരോഗ്യകരമായ അക്വേറിയം സാഹചര്യങ്ങളില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ പലപ്പോഴും സ്വമേധയാ പ്രജനനത്തില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും അവയെ പ്രജനനത്തിനായി തയ്യാറാക്കുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാൻ സഹായിക്കും.
പൊരുന്നു മത്സ്യങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അവയുടെ ആകര്‍ഷകമായ നിറം, ആകൃതി, ചടുലത, വാല്‍ച്ചിറകുകളിലെ വൈവിദ്ധ്യം എന്നിവ കൂടാതെ, വരും സ്വർണ്ണമത്സ്യ തലമുറകളില്‍ നിങ്ങളാഗ്രഹിക്കുന്ന പ്രത്യേകതകൾക്കും ശ്രദ്ധ നൽകണം. വിജയകരമായ പ്രജനനത്തിനു ഒരു ജോഡി പൊരുന്നു മത്സ്യങ്ങള്‍ മതിയാകുമെങ്കിലും ഒരു പെണ്‍മത്സ്യത്തിനു രണ്ട് ആണ്‍ മത്സ്യങ്ങള്‍ എന്ന തോതിലാണെങ്കിൽ ബീജസംയോഗം കൂടുതൽ ഫലപ്രദമാകും.
പ്രജനന സജ്ജരായ ആണ്‍-പെണ്‍ സ്വർണ്ണമത്സ്യങ്ങളെ കണ്ടെത്തുന്നതും പ്രജനനത്തിനനുകൂലമായ സാഹചര്യങ്ങളൊരുക്കുന്നതും വളരെ പ്രധാനമാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണമത്സ്യ പ്രജനനം' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി ഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.