ശ്രീ.
എ. അബ്ദുൽ സലാം ആണ്, ഈ വൈകിപ്പോയ പോസ്റ്റിന്റെ പ്രചോദനം.
പ്രസവിക്കുന്ന മത്സ്യങ്ങളെ വളർത്തുന്നതിൽ തൽപ്പരനായ അദ്ദേഹത്തിന്റെ
(ഇംഗ്ലീഷിൽ നിന്നും മൊഴിമാറ്റം നടത്തിയ) ചോദ്യം ചുവടെ:
ഹായ്,
ഞാൻ ആലപ്പുഴയിൽ നിന്നാണ്. അലങ്കാര മത്സ്യങ്ങളിൽ എനിക്ക് ഗപ്പികളെയും
വാൾവാലന്മാരെയുമാണ് കൂടുതലിഷ്ടം. ഈ മത്സ്യങ്ങളെ ചെറിയ തോതിൽ
വളർത്തിവരുന്നു. ഗപ്പിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്ന വിധം, തീറ്റ നല്കുന്ന
രീതി തുടങ്ങിയവയെപ്പറ്റി വിശദമാക്കാമോ? ആകർഷക നിറങ്ങളിലുള്ള ഗപ്പികളെ
കിട്ടാൻ എന്തൊക്കെ തീറ്റകളാണ് ഞാൻ നൽകേണ്ടത് ?
കടപ്പാട് :http://guppybreeding.net |
ഉത്തരം:
കുഞ്ഞുമത്സ്യങ്ങളെ മുതിർന്ന മത്സ്യങ്ങൾ തിന്നാൻ സാദ്ധ്യതയുള്ളതിനാൽ, അവയെ മറ്റൊരു ടാങ്കിലേക്ക് മാറ്റുക. ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച, ഗപ്പിക്കുഞ്ഞുങ്ങൾക്ക് ആർട്ടീമിയ മുട്ടകൾ വിരിയിച്ച് ലാർവകളെ തീറ്റയായി നൽകാം. ആർട്ടീമിയ മുട്ടകളുടെ ലഭ്യത അടുത്തുള്ള അക്വേറിയം കടകളിൽ അന്വേഷിച്ച് ഉറപ്പുവരുത്തുക. സമുദ്രത്തിലെ കവച ജന്തുവർഗ്ഗത്തിൽ പെട്ട (Crustacean) ഒരു ചെറുജീവിയാണ് ആർട്ടീമിയ (Artemia) അഥവാ ബ്രൈൻ ഷ്രിംപ് (Brine shrimp).
ഈ ജീവികളുടെ സിസ്റ്റ് (Cyst) അഥവാ കവചത്തോടു കൂടിയ മുട്ടകളെ ഉപ്പു വെള്ളത്തിലിട്ട് ലാർവകളെ വിരിയിക്കാം.
മുതിർന്ന ആർട്ടീമിയ |
ആർട്ടീമിയ ലാർവകൾ ആർട്ടീമിയ മുട്ടകൾ ലഭ്യമല്ലെങ്കിൽ പുഴുങ്ങിയ കോഴിമുട്ടയുടെ മഞ്ഞക്കരു കുറേശ്ശയായി വെള്ളത്തിൽ ചാലിച്ച് ഗപ്പിക്കുഞ്ഞുങ്ങൾക്ക് നൽകാം. മാംസ്യസമ്പന്നവും ജലത്തെ എളുപ്പം മലിനമാക്കുന്നതുമായതിനാൽ, കോഴിമുട്ട ഉപയോഗിക്കുമ്പോൾ, ദിവസത്തിൽ ഒരു തവണയെങ്കിലും അക്വേറിയത്തിലെ വെള്ളം 15-20 ശതമാനം വരെ സൈഫൺ ചെയ്ത് മാറ്റാൻ ശ്രദ്ധിക്കുക.
കെട്ടിക്കിടക്കുന്ന മത്സ്യങ്ങളില്ലാത്ത
വെള്ളത്തിൽ, സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ
ധാരാളമായി വളരുന്ന ഒരിനം ജൈവപ്ലവകമാണു ഡാഫ്നിയ (Daphnia). ഇവയെ
വലയുപയോഗിച്ചു ശേഖരിച്ച്, വലിപ്പത്തിനനുസരിച്ച് അരിച്ചുവേർതിരിച്ച്,
ചെറുപ്രായത്തിലുള്ളവയെ രണ്ടാഴ്ചക്ക് മേൽ പ്രായമുള്ള ഗപ്പിക്കുഞ്ഞുങ്ങൾക്ക്
തീറ്റയായി നൽകാം. വലിയ ഡാഫ്നിയകളെ മുതിർന്ന ഗപ്പി
മത്സ്യങ്ങൾ തിന്നുകൊള്ളും.
|
ഡാഫ്നിയ കടപ്പാട് : http://www.shrimptank.ca |
കൊതുകിന്റെ കൂത്താടികൾ കടപ്പാട് : http://farm8.staticflickr.com |
ട്യൂബിഫെക്സ് കടപ്പാട് : http://1.bp.blogspot.com |
ബ്ലഡ് വേംസ് കടപ്പാട് : http://www.bettatude.com |
ഒന്നരമാസം മുതൽ ആൺ-പെൺ മത്സ്യങ്ങളെ വേർതിരിച്ച് വളർത്താൻ തുടങ്ങണം. ഈ പ്രായത്തിലുള്ള മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നത് 2 നേരമായി ചുരുക്കാം. പക്ഷെ പ്രജനനസജ്ജരായ മത്സ്യങ്ങൾക്ക് 3 നേരമെങ്കിലും തീറ്റ നൽകണം. ട്യൂബിഫെക്സ്, ബ്ലഡ് വേംസ്, ഡാഫ്നിയ, കൊതുകിന്റെ കൂത്താടികൾ മുതലായ ജീവനുള്ള തീറ്റകൾ, ആഴ്ചയിൽ 2 നേരമെങ്കിലും നൽകാൻ ശ്രദ്ധിക്കണം. ആകർഷകമായ നിറവും വലിയ വാലുകളുമൊക്കെയുള്ള സുന്ദരൻ ആൺ മത്സ്യങ്ങളെ വളർത്തിയെടുക്കാൻ, അക്വേറിയങ്ങൾ മുറിയിൽ സൂക്ഷിച്ച് ട്യൂബ് ലൈറ്റ് ഉപയോഗിച്ച് കൃത്രിമ വെളിച്ചം നൽകണം. ടാങ്കിലെ ജലഗുണമേന്മ സ്ഥായിയായി നിലനിർത്താൻ ശ്രദ്ധിക്കണം. അമോണിയ, നൈട്രൈറ്റ് തുടങ്ങിയവ അക്വേറിയത്തിൽ ഒട്ടും പാടില്ല. നൈട്രേറ്റിന്റെ അളവ് 10 ppm-ൽ താഴെയായിരിക്കാൻ ശ്രദ്ധിക്കണം. ധാരാളം നൈട്രജൻ ബാക്റ്റീരിയകൾ വളരുന്ന സ്പോഞ്ച് ഫിൽറ്ററുകളാണു ഗപ്പി ടാങ്കുകൾക്ക് ഉത്തമം.
കടപ്പാട് : http://2.bp.blogspot.com |