ഈൽമത്സ്യങ്ങളെ മിക്കവരും കണ്ടിരിക്കും. പക്ഷെ ഭൂമിക്കടിയിലെ നീർച്ചാലുകളിൽ കാണുന്ന ചില പ്രത്യേകയിനം ഈൽമത്സ്യങ്ങളുമുണ്ട്. ഇലക്ട്രിക് ഈൽമത്സ്യങ്ങളായ ആൻഗ്വില്ല (Anguilla)കളുമായി വിദൂരബന്ധം മാത്രമേയുള്ളൂ ഇവയ്ക്ക്. മോണോപ്റ്റെറസ് (Monopterus) എന്ന ജനുസ്സിൽ പെട്ട ഈ മത്സ്യങ്ങൾ (Monopterus eapeni, M roseni, M digressus) കേരളത്തിലെ ഭൂഗർഭഗുഹകളിലുള്ള നീരൊഴുക്കുകളിൽ കാണുന്നവയാണ്. മുകളിൽപ്പറഞ്ഞ മത്സ്യയിനങ്ങളെ ആദ്യമായി കണ്ടെത്തിയതുതന്നെ കേരളത്തിലെ കിണറുകളിലാണ്. ചില ആഴമുള്ള കിണറുകൾ വൃത്തിയാക്കുമ്പോൾ തികച്ചും ആകസ്മികമായാണ് മോണോപ്റ്റിറസ് ഡിഗ്രെസ്സസ് മത്സ്യങ്ങളെ കണ്ടെത്തിയത്.
ഇവ ഭൂഗർഭ നീർച്ചാലുകളിൽ മാത്രമാണ് ജീവിക്കുന്നതെന്ന് അനുമാനിക്കാനുള്ള കാരണമറിയാൻ ആഗ്രഹമില്ലേ? എന്ത് കൊണ്ടിവയെ കിണറുകളിൽ മാത്രം കണ്ടെത്തി? മറ്റ് ജാലാശയങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത കിണറുകളിലേക്ക് ഈ മത്സ്യങ്ങൾ എത്തിപ്പെട്ടത് ഭൂഗർഭ ഉറവകളിൽ നിന്നു തന്നെ!
എല്ലായ്പ്പോഴും ഭൂമിക്കടിയിൽ ജീവിക്കുന്നതിനാൽ അതിനനുകൂലമായ സവിശേഷതകൾ പരിണാമത്തിലൂടെ ഈ മത്സ്യങ്ങൾ സ്വായത്തമാക്കിയിട്ടുണ്ട്. ഗുഹാജീവികളുടെ പ്രത്യേകതകളായ നിറമില്ലാത്ത ശരീരം, കണ്ണുകളുടെ അഭാവം തുടങ്ങിയവയൊക്കെ ഈ മത്സ്യങ്ങളിലും കാണാം. കണ്ണുകളില്ലെങ്കിൽ തട്ടിത്തടയാതെ സഞ്ചരിക്കുന്നതെങ്ങനെ? ഇര തേടുന്നതെങ്ങനെ? ഇണ തേടുന്നതെങ്ങനെ? ഘ്രാണശക്തിയും സ്പർശനശക്തിയുമുപയോഗിച്ചാണ് ഭൂഗർഭ ഈൽമത്സ്യങ്ങൾ ഇപ്പറഞ്ഞതൊക്കെയും സാധിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മോൻസി വിൻസെന്റും ജോണ്‍ തോമസ്സും 2011-ൽ Ichthyological Research-ൽ പ്രസിദ്ധീകരിച്ച "Observations on the foraging behaviour of a subterranean fish Monopterus digressus (Synbranchiformes: Synbranchidae)" എന്ന ലേഖനത്തിൽ ഭൂമിക്കടിയിൽ ജീവിക്കാനും ഇര പിടിക്കാനുമായി ഈ മത്സ്യങ്ങൾ എന്തെല്ലാം കഴിവുകൾ ഉപയോഗിക്കുന്നുവെന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മുകളിലെ ചിത്രത്തിലേക്ക് സൂക്ഷിച്ചൊന്നു നോക്കൂ. ഭൂഗർഭ ഈൽമത്സ്യങ്ങളുടെ ശരീരത്തിന് എന്തിനാണ് ചെമപ്പ് നിറം? എന്തായാലും ഇണയെ ആകർഷിക്കാനാകില്ല. ഭൂമിക്കടിയിലെ കുറ്റാക്കൂരിരുട്ടിൽ അടുത്തുള്ള കല്ല് പോലും കാണാൻ പറ്റില്ല. പിന്നെയാണ് ചെമപ്പ് നിറം ഉപയോഗിച്ച് അന്ധരായ ഈ മത്സ്യങ്ങൾ ഇണയെ കണ്ടെത്തുന്നത്! വേറെ എന്താകാം കാരണം? മത്സ്യങ്ങൾ സാധാരണയായി ചെകിളപ്പൂക്കളിലെ രക്തക്കുഴലുകൾ വഴിയാണ് ജലത്തിൽ ലയിച്ചു ചേർന്ന ഓക്സിജനെ ആഗിരണം ചെയ്യുന്നത്. ഭൂഗർഭ ഈൽമത്സ്യങ്ങളിൽ ചെകിളപ്പൂക്കൾ വികസിച്ചിട്ടില്ലാത്തതിനാൽ ത്വക്കിലൂടെയാണ് അവ ഓക്സിജൻ വലിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ ഹീമോഗ്ലോബിന്റെ അതിപ്രസരം മൂലം ഈ മത്സ്യങ്ങളുടെ ശരീരം ചെകിളപ്പൂക്കൾ കണക്കെ ചെമന്നിരിക്കുന്നു. ഒറ്റനോട്ടത്തിൽ മണ്ണിരകളോട് രൂപസാദൃശ്യം തോന്നിപ്പിക്കുന്ന ഇവ 9 മുതൽ 18 സെ. മീ. വരെ നീളം വയ്ക്കാറുണ്ടത്രെ.
മനുഷ്യന്റെ ഇടപെടലുകൾ കൊണ്ടുള്ള പരിസ്ഥിതി മലിനീകരണവും ആവാസവ്യവസ്ഥകളുടെ നാശവും, ഇത്തരം ജീവികൾ ശാസ്ത്രലോകം കണ്ടെത്തുന്നതിനു മുൻപേ വംശനാശം സംഭവിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഭൂഗർഭ ഈൽമത്സ്യങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് അറിഞ്ഞിടത്തോളം ഇവയെ അക്വേറിയത്തിൽ വളർത്തുകയെന്നത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. എന്നാൽ ഗുഹാവാസവ്യവസ്ഥയിൽ കാണപ്പെടുന്ന കേവ് ടെട്ര (Astyanax mexicanus) പോലെയുള്ള മത്സ്യങ്ങൾ അക്വേറിയം വിപണിയിൽ സുലഭമാണുതാനും. കേവ് ടെട്രകളെ പോലെ ഭൂഗർഭ ഈൽമത്സ്യങ്ങളും അക്വേറിയം വിപണിയിൽ എത്തുമോ എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.
ഒരിക്കലും പുറംലോകം കാണാതെ ഭൂമിക്കടിയിൽത്തന്നെ ജനിച്ച്, വളർന്ന്, രമിച്ച്, മരിക്കുന്ന ഈ മത്സ്യങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ!
മോണോപ്റ്റിറസ് ഭൂഗർഭ ഈൽമത്സ്യങ്ങളെ ഈ വിഡിയോയിൽ കാണാം. https://www.youtube.com/watch?v=rlZDqNZA9-M (ബ്ലോഗറിലെ 'insert a video' ഓപ്ഷനിൽ ഈ ക്ലിപ്പ് തെരെഞ്ഞിട്ട് കിട്ടിയില്ല. എന്നാൽ youtube ൽ ഉണ്ടുതാനും. അതിനാൽ youtube link പോസ്റ്റ് ചെയ്യുന്നു).
ഇവ ഭൂഗർഭ നീർച്ചാലുകളിൽ മാത്രമാണ് ജീവിക്കുന്നതെന്ന് അനുമാനിക്കാനുള്ള കാരണമറിയാൻ ആഗ്രഹമില്ലേ? എന്ത് കൊണ്ടിവയെ കിണറുകളിൽ മാത്രം കണ്ടെത്തി? മറ്റ് ജാലാശയങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത കിണറുകളിലേക്ക് ഈ മത്സ്യങ്ങൾ എത്തിപ്പെട്ടത് ഭൂഗർഭ ഉറവകളിൽ നിന്നു തന്നെ!
എല്ലായ്പ്പോഴും ഭൂമിക്കടിയിൽ ജീവിക്കുന്നതിനാൽ അതിനനുകൂലമായ സവിശേഷതകൾ പരിണാമത്തിലൂടെ ഈ മത്സ്യങ്ങൾ സ്വായത്തമാക്കിയിട്ടുണ്ട്. ഗുഹാജീവികളുടെ പ്രത്യേകതകളായ നിറമില്ലാത്ത ശരീരം, കണ്ണുകളുടെ അഭാവം തുടങ്ങിയവയൊക്കെ ഈ മത്സ്യങ്ങളിലും കാണാം. കണ്ണുകളില്ലെങ്കിൽ തട്ടിത്തടയാതെ സഞ്ചരിക്കുന്നതെങ്ങനെ? ഇര തേടുന്നതെങ്ങനെ? ഇണ തേടുന്നതെങ്ങനെ? ഘ്രാണശക്തിയും സ്പർശനശക്തിയുമുപയോഗിച്ചാണ് ഭൂഗർഭ ഈൽമത്സ്യങ്ങൾ ഇപ്പറഞ്ഞതൊക്കെയും സാധിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മോൻസി വിൻസെന്റും ജോണ്‍ തോമസ്സും 2011-ൽ Ichthyological Research-ൽ പ്രസിദ്ധീകരിച്ച "Observations on the foraging behaviour of a subterranean fish Monopterus digressus (Synbranchiformes: Synbranchidae)" എന്ന ലേഖനത്തിൽ ഭൂമിക്കടിയിൽ ജീവിക്കാനും ഇര പിടിക്കാനുമായി ഈ മത്സ്യങ്ങൾ എന്തെല്ലാം കഴിവുകൾ ഉപയോഗിക്കുന്നുവെന്ന് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
Monopterus digressus കടപ്പാട് : http://fishbase.mnhn.fr |