Saturday, October 11, 2014

രാവും പകലും തിരിച്ചറിയാതെ...അന്ധരായ ഈ ഗുഹാ ടെട്രകൾ

ഗുഹകളിലെ നീരുറവകളിൽ ജീവിക്കുന്ന അന്ധരായ ടെട്ര (Blind cave tetra - Astyanax mexicanus) മത്സ്യങ്ങളെ അറിയുക.


ഏതാണ്ട് 10 ലക്ഷം വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ ജലാശയങ്ങളിൽ കാണപ്പെട്ടിരുന്ന ചില ടെട്ര മത്സ്യങ്ങൾ മെക്സിക്കൊ ഗുഹകളിലെ നീരുറവകളിലെത്തിപ്പെട്ടു. കുറ്റാക്കൂരിരുട്ടിൽ ജീവിതം കഴിക്കേണ്ടി വന്ന ഇവയ്ക്ക് പരിണാമം മുഖേന കണ്ണുകൾ ഇല്ലാതാകുകയും ശരീര വർണ്ണങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. പിങ്ക് കലർന്ന വെള്ള നിറമുള്ള ഈ മത്സ്യങ്ങൾ തികച്ചും വ്യത്യസ്തരായി പരിണമിച്ചെങ്കിലും മറ്റു ടെട്രകളെപ്പോലെ ഇവയെ അക്വേറിയത്തിൽ വളർത്താവുന്നതും പ്രജനനം ചെയ്യിക്കാവുന്നതുമാണ്.  അതുപോലെ സാധാരണ ടെട്രകളുമായി മിശ്രപ്രജനനം നടത്തുന്നതിലും തടസ്സമില്ല.
കടപ്പാട് : Grand-Duc, Wikipedia, http://en.wikipedia.org/wiki/User:Grand-Duc
എന്നാൽ ഇവയെക്കുറിച്ചറിയാൻ ഇനിയും ഒരുപാട് വിശേഷങ്ങൾ ബാക്കിയുണ്ടെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദിന-രാത്ര ചംക്രമണം അഥവാ സർകാഡിയൻ താളത്തിനനുസരിച്ച്  ഉപാപചയ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന മറ്റു ജീവികളിൽ നിന്നും വളരെ വ്യത്യസ്തരാണ് ഈ ടെട്രകൾ. എന്തെന്നാൽ, പരിണാമം കണ്ണുകൾക്കും വർണ്ണങ്ങൾക്കുമൊപ്പം രാവും പകലും തിരിച്ചറിയാനുള്ള കഴിവും ഈ മത്സ്യങ്ങളിൽ നിന്ന് നഷ്ടപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു! 

ജൈവ ഘടികാരത്തെ (biological clock) നിയന്ത്രിക്കാൻ പ്രകാശത്തിനും ഉപാപചയ പ്രവർത്തനങ്ങൾക്കും കഴിവുണ്ട്.  എന്നാൽ അന്ധരായ ഗുഹാ ടെട്രകളിലെ ചയാപചയ പ്രവർത്തനങ്ങൾക്ക് സർകാഡിയൻ താളം നഷ്ടമായെന്നു മാത്രമല്ല, ഇത് മൂലം ഏകദേശം 27% ഊർജം ലാഭിക്കുകയും  ചെയുന്നുണ്ടത്രേ ഈ  മത്സ്യങ്ങൾ! സ്വീഡനിലെ ഗവേഷകർ നടത്തിയ ഈ കണ്ടെത്തൽ പ്ളോസ് വണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുഹാ ടെട്രകളെപ്പോലെ വളരെ വൈചിത്ര്യമാർന്ന ആവാസവ്യവസ്ഥകളിലെ ജീവികൾ തങ്ങളുടെ ദൈനംദിന ചംക്രമണം എങ്ങനെ പാരിണാമത്തിലൂടെ നിലനിൽപ്പിന്റെ ഘടകമാക്കി മാറ്റിയെടുത്തു എന്ന് മനസ്സിലാക്കാൻ ഇത്തരം ഗവേഷണങ്ങൾ നമ്മെ സഹായിക്കുമെന്നതിൽ തർക്കമില്ല.

ഇനി രാത്രിയെന്നോ പകലെന്നോ നോക്കാതെ നിങ്ങളുടെ അക്വേറിയത്തിലുള്ള അന്ധരായ ഗുഹാ ടെട്രകൾക്ക് തീറ്റ നല്കുകയുമാകാം!
 ചുവടെയുള്ള വീഡിയോയിൽ കണ്ണില്ലാത്ത ടെട്രകളെ കാണാം.


12 comments:

  1. Please note:
    We will be happy to answer your questions through this blog.

    While asking questions, include information on :

    1. Tank shape, tank dimensions - Length, breadth, height (all in centimeters)
    2. Number of fishes in the aquarium, kinds of invertebrates, if any
    3. Name of plants in the aquarium, if any
    4. Water parameters like Ammonia, Nitrite, Nitrate, pH, GH, KH, Fe etc.
    (as many of these parameters as possible)
    5. Light - Type of lamps, their wattage, color temperature etc.
    6. Information on Carbon dioxide, fertilizer application dosage (if applicable)
    7. Try to include a photo of the problems like sick fish, plant, algae etc.
    8. Substrate and gravel information, kind of toys, stones and driftwood
    9. Filtration, heating
    10. Information on medication if applicable

    Please expect replies only on weekends.
    Thanks for understanding.

    ReplyDelete
  2. ഹോ... ഭയങ്കരം. ഇരുട്ടില്‍ കഴിഞ്ഞ് അന്ധരായിപ്പോകുന്ന മത്സ്യങ്ങള്‍. ആദ്യമായിട്ടാണ് ഈ വിവരം അറിയുന്നത്

    ReplyDelete
    Replies
    1. മത്സ്യങ്ങളുടെ ഈ വിസ്മയ ലോകത്ത് ഇനിയും എന്തെല്ലാം അറിയാനിരിക്കുന്നു !

      Delete
  3. Flowerhorn ന്‍റെ കുട്ടികള്‍ക്ക് എന്ത് തീറ്റ കൊടുക്കാം.......ഗപ്പികളെ കൊടുക്കാമോ,,മണ്ണിരയോ

    ReplyDelete
    Replies
    1. ഫ്ലവർ ഹോണിന്റെ കുഞ്ഞുങ്ങൾക്ക് എന്ത് പ്രായം വരും?

      Delete
  4. ഫ്ലവര്‍ഹോണ്‍ കുഞ്ഞുങ്ങള്‍ക്ക് എന്ത് തീറ്റ നല്‍ക്കണം???,മണ്ണിരയെ നല്ക്കാമോ, ???.....ഫ്ലവര്‍ഹോണ്‍ മത്സ്യങ്ങള്‍ക്ക് നല്‍കേണ്ട കരുതലുകള്‍ എന്തൊക്കെയാണ്???

    ReplyDelete
    Replies
    1. സൗത്ത് അമേരിക്കൻ സിക്ലിഡ് മത്സ്യങ്ങളുടെ സങ്കര പ്രജനനം വഴി ഉരുത്തിരിച്ചെടുത്ത ഫ്ലവർ ഹോണ്‍ മത്സ്യങ്ങൾ പ്രകൃത്യാ കാണപ്പെടുന്നവയല്ല. സാധാരണഗതിയിൽ 30 സെന്റി മീറ്ററിൽ കൂടുതൽ വളരുന്ന ഈ വലിയ മത്സ്യങ്ങൾക്ക് വലിയ ടാങ്കുകൾ തന്നെ വേണം. ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ കുറഞ്ഞത് 200 ലിറ്റർ എങ്കിലും വ്യാപ്തമുള്ള അക്വേറിയത്തിൽ വേണം ഫ്ലവർ ഹോണിനെ വളർത്താൻ. പൊതുവെ ആക്രമണകാരികളായതിനാൽ ഇവയെ ഒറ്റക്ക് വളർത്തുന്നതാണ് അഭികാമ്യം. ഓസ്കാർ മത്സ്യങ്ങൾക്ക് നല്കുന്ന തീറ്റ ഫ്ലവർ ഹോണുകൾക്കും നല്കാം. ഷഡ്പദ ലാർവകൾ, മണ്ണിര, ചെറു മത്സ്യങ്ങൾ എന്നിവയൊക്കെ ഫ്ലവർ ഹോണ്‍ ആർത്തിയോടെ ഭക്ഷിക്കും (ചെറു മത്സ്യങ്ങളെ പ്രത്യേകിച്ച് ഗപ്പികളെ ഫ്ലവർ ഹോണിന് ഭക്ഷണമായി കൊടുക്കുന്നതിൽ ലേഖകർക്ക് വിയോജിപ്പുണ്ട്. മത്സ്യങ്ങളെ നല്കുന്നത് പൊതുവെ സാംക്രമിക രോഗങ്ങളെ ക്ഷണിച്ച് വരുത്തും). ശീതീകരിച്ച ബ്ലഡ് വെർമ്സ്, ഡാഫ്നിയ തുടങ്ങിയവയും നല്കാം. ഉണങ്ങിയ തരി രൂപത്തിലുള്ള തീറ്റ ദിവസത്തിലൊരിക്കൽ കൊടുക്കുന്നത് ശീലമാക്കണം.

      നിങ്ങളുടെ ടാങ്കിലെ ഫ്ലവർ ഹോണ്‍ കുഞ്ഞുങ്ങൾക്ക് എന്ത് പ്രായം വരും?

      Delete
  5. പ്രായം അറയില്ല കൂട്ടുക്കാരന്‍ തന്നതാണ്, ഈ link ഉള്ളയവയുടെ വലിപ്പം ഉണ്ട്
    http://s190.photobucket.com/user/JPlikewoah/media/IMG_6288.jpg.html

    ReplyDelete
  6. ചിത്രത്തിൽ കാണുന്നത് പോലെയാണെങ്കിൽ ഒരു 6-7 സെ.മീ. നീളം (ചുണ്ട് മുതൽ വാലറ്റം വരെ) പ്രതീക്ഷിക്കാം എന്ന് തോന്നുന്നു. തലയിലെ പൂഞ്ഞ വളര്ന്നു തുടങ്ങിയിട്ടുമില്ല. അതുകൊണ്ട് തന്നെ നല്ല ഗുണനിലവാരമുള്ള ചിറ്റുണ്ട (pellet) രൂപത്തിലുള്ള തീറ്റ ദിവസേന നല്കുക. കുറഞ്ഞത്‌ 35 ശതമാനമെങ്കിലും മാംസ്യം (protein) അടങ്ങിയ തീറ്റ വേണം നല്കാൻ. ഒന്നിടവിട്ട ദിവസങ്ങളിൽ ശീതീകരിച്ച ബ്ലഡ്‌ വേംസ്, കൊത്തിയരിഞ്ഞ മണ്ണിര, ശീതികരിച്ച ചെമ്മീൻ കഷങ്ങൾ തുടങ്ങിയവ നല്കി ശീലിപ്പിക്കാം. ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം. ആഴ്ചയിൽ ഒരിക്കൽ നിറം കൂട്ടാൻ സപൈരുലിന, അസ്റ്റസാന്തിൻ തുടങ്ങിയവ അടങ്ങിയ തീറ്റകൾ നല്കാം. രണ്ടാഴ്ച കൂടുമ്പോൾ ഒരു ദിവസത്തേക്കെങ്കിലും ഭക്ഷണം നല്കാതിരിക്കുകയോ, തൊലികളഞ്ഞ പഠാണിപ്പയർ, വെള്ളരിക്ക കഷണങ്ങൾ തുടങ്ങിയവ നല്കുകയോ ചെയ്യണം.

    ReplyDelete
  7. i have a problem with my oscar
    its scales are falling
    not eating the food
    what should i do to cure him

    ReplyDelete
    Replies
    1. Please give information on the following (whichever is applicable and possible)
      1. Tank shape, tank dimensions - Length, breadth, height (all in centimeters) 2. Number and kinds of fishes in the aquarium, kinds of invertebrates if any 3. How long back did you purchase the oscar fish in your aquarium? 4. What is the approximate length of you oscar fish? 5. Name of plants in the aquarium, if any 6. Light - Type of lamps, their wattage, color temperature etc. 7. Please include a photo of oscar fish from your aquarium if possible 8. Substrate and gravel information, kind of toys, stones and driftwood 9. Filtration, heating

      Delete