ഗുഹകളിലെ നീരുറവകളിൽ ജീവിക്കുന്ന അന്ധരായ ടെട്ര (Blind cave tetra - Astyanax mexicanus) മത്സ്യങ്ങളെ അറിയുക.
ഏതാണ്ട് 10 ലക്ഷം വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ ജലാശയങ്ങളിൽ കാണപ്പെട്ടിരുന്ന ചില ടെട്ര മത്സ്യങ്ങൾ മെക്സിക്കൊ ഗുഹകളിലെ നീരുറവകളിലെത്തിപ്പെട്ടു. കുറ്റാക്കൂരിരുട്ടിൽ ജീവിതം കഴിക്കേണ്ടി വന്ന ഇവയ്ക്ക് പരിണാമം മുഖേന കണ്ണുകൾ ഇല്ലാതാകുകയും ശരീര വർണ്ണങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. പിങ്ക് കലർന്ന വെള്ള നിറമുള്ള ഈ മത്സ്യങ്ങൾ തികച്ചും വ്യത്യസ്തരായി പരിണമിച്ചെങ്കിലും മറ്റു ടെട്രകളെപ്പോലെ ഇവയെ അക്വേറിയത്തിൽ വളർത്താവുന്നതും പ്രജനനം ചെയ്യിക്കാവുന്നതുമാണ്. അതുപോലെ സാധാരണ ടെട്രകളുമായി മിശ്രപ്രജനനം നടത്തുന്നതിലും തടസ്സമില്ല.

കടപ്പാട് : Grand-Duc, Wikipedia, http://en.wikipedia.org/wiki/User:Grand-Duc |
എന്നാൽ ഇവയെക്കുറിച്ചറിയാൻ ഇനിയും ഒരുപാട് വിശേഷങ്ങൾ ബാക്കിയുണ്ടെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദിന-രാത്ര ചംക്രമണം അഥവാ സർകാഡിയൻ താളത്തിനനുസരിച്ച് ഉപാപചയ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന മറ്റു ജീവികളിൽ നിന്നും വളരെ വ്യത്യസ്തരാണ് ഈ ടെട്രകൾ. എന്തെന്നാൽ, പരിണാമം കണ്ണുകൾക്കും വർണ്ണങ്ങൾക്കുമൊപ്പം രാവും പകലും തിരിച്ചറിയാനുള്ള കഴിവും ഈ മത്സ്യങ്ങളിൽ നിന്ന് നഷ്ടപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു!
ജൈവ ഘടികാരത്തെ (biological clock) നിയന്ത്രിക്കാൻ പ്രകാശത്തിനും ഉപാപചയ പ്രവർത്തനങ്ങൾക്കും കഴിവുണ്ട്. എന്നാൽ അന്ധരായ ഗുഹാ ടെട്രകളിലെ ചയാപചയ പ്രവർത്തനങ്ങൾക്ക് സർകാഡിയൻ താളം നഷ്ടമായെന്നു മാത്രമല്ല, ഇത് മൂലം ഏകദേശം 27% ഊർജം ലാഭിക്കുകയും ചെയുന്നുണ്ടത്രേ ഈ മത്സ്യങ്ങൾ! സ്വീഡനിലെ ഗവേഷകർ നടത്തിയ ഈ കണ്ടെത്തൽ പ്ളോസ് വണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുഹാ ടെട്രകളെപ്പോലെ വളരെ വൈചിത്ര്യമാർന്ന ആവാസവ്യവസ്ഥകളിലെ ജീവികൾ തങ്ങളുടെ ദൈനംദിന ചംക്രമണം എങ്ങനെ പാരിണാമത്തിലൂടെ നിലനിൽപ്പിന്റെ ഘടകമാക്കി മാറ്റിയെടുത്തു എന്ന് മനസ്സിലാക്കാൻ ഇത്തരം ഗവേഷണങ്ങൾ നമ്മെ സഹായിക്കുമെന്നതിൽ തർക്കമില്ല.

ഇനി രാത്രിയെന്നോ പകലെന്നോ നോക്കാതെ നിങ്ങളുടെ അക്വേറിയത്തിലുള്ള അന്ധരായ ഗുഹാ ടെട്രകൾക്ക് തീറ്റ നല്കുകയുമാകാം!
ചുവടെയുള്ള വീഡിയോയിൽ കണ്ണില്ലാത്ത ടെട്രകളെ കാണാം.