Tuesday, July 30, 2013

സ്വർണ്ണമത്സ്യങ്ങളിലെ മൂറുകൾ!

ബ്ലാക്ക് മൂർ - ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളിൽ പ്രസിദ്ധരാണ് ബ്ലാക്ക് മൂർ അഥവാ കരിങ്കുമിളക്കണ്ണന്മാർ.
കടപ്പാട് : bluegrassaquatics.com

കുറോ ഡെമക്കിന്‍ എന്നു ജപ്പാനിലും, ഡ്രാഗണ്‍ ഐ എന്ന് ചൈനയിലും അറിയപ്പെടുന്ന ബ്ലാക്ക് മൂറുകള്‍ക്ക് കറുത്ത മെറ്റാലിക് നിറത്തിലുള്ള, വെല്‍വറ്റു പോലെ തിളങ്ങുന്ന ചെതുമ്പലുകളാണുള്ളത്. മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെ അപേക്ഷിച്ച് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് കൂടുതലായാതിനാൽ തുടക്കക്കാര്‍ക്കും ബ്ലാക്ക് മൂറുകളെ വളർത്താവുന്നതാണ്.

വൈറ്റ് മൂർ - കറുപ്പിന് പകരം വെളുത്ത നിറത്തിലുള്ള മത്സ്യങ്ങളാണ് വൈറ്റ് മൂറുകള്‍ അഥവാ വെണ്‍കുമിളക്കണ്ണന്മാര്‍.

 
കടപ്പാട് : fishgeekspool on flickr
പാന്‍ഡ മൂർ - കറുപ്പും വെളുപ്പും കലര്‍ന്ന നിറമുള്ളവയാണിവ

കടപ്പാട് : Humanfeather / Michelle Jo on wikimedia commons
ബട്ടർഫ്ലൈ മൂർ - ഞൊറിവാലന്മാരും, റിബണ്‍ പോലെയോ പൂമ്പാറ്റകള്‍ പോലെയോ ഒക്കെ വാലുകളുള്ള സുന്ദരന്മാരും എല്ലാമുണ്ട് ബ്ലാക്ക് മൂറുകളില്‍.

കടപ്പാട് : www.aquarticles.com

 കാലികോ മൂർ ആണു താഴെ ചിത്രത്തിൽ !
കടപ്പാട് : www.pbase.com
ബലൂണ്‍കണ്ണന്മാരായ ഈ മൂറുകളെ പറ്റി കൂടുതൽ അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീീകരിച്ച 'കറുപ്പിന്റെ സൗന്ദര്യം ബ്ലാക്ക് മൂര്‍' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 

3 comments:

  1. വർണ്ണമത്സ്യങ്ങളെ കുറിച്ചുള്ള ഓരോ പോസ്റ്റും ഉപകാരപ്രദമാണ്.
    നന്ദി അറിയിക്കുന്നു. കമന്റ്സ് രേഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന വേർഡ്‌ വെരിഫിക്കേഷൻ പൊതുവെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അത് ഒഴിവാക്കിയാൽ നന്നായിരിക്കും.

    ReplyDelete
    Replies
    1. അഭിപ്രായങ്ങൾക്ക് നന്ദി.
      വേർഡ്‌ വെരിഫിക്കേഷൻ ഒഴിവാക്കിയിട്ടുണ്ട്.

      Delete