Saturday, July 13, 2013

സ്വർണ്ണമത്സ്യങ്ങളിലെ ബലൂണ്‍കണ്ണന്മാർ !

ഓറഞ്ചും മഞ്ഞയും കലര്‍ന്ന ചെമപ്പ് നിറത്തിലും, കറുപ്പ് മുതല്‍ ഇരുണ്ട സ്വര്‍ണ്ണനിറത്തിലും തുടങ്ങി പല ആകൃതിയിലും വലിപ്പത്തിലുമുള്ള വാലുകളും കണ്ണുകളും ശരീരവുമൊക്കെയായി, നാം ഇന്ന് കാണുന്ന സ്വര്‍ണ്ണമത്സ്യയിനങ്ങൾ സഹസ്രാബ്ദങ്ങളിലൂടെയുള്ള ജനിതക വ്യതിയാനം വഴി സൃഷ്ടിച്ചെടുക്കപ്പെട്ടവയാണ്.




ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളെ ഒന്നു സങ്കല്പിച്ചു നോക്കൂ. വീർത്ത കണ്ണുകളുള്ള ബ്ലാക്ക് മൂർ, വിണ്മിഴികള്‍, കുമിളക്കണ്ണന്മാർ തുടങ്ങിയ മത്സ്യങ്ങൾ ഈയിനത്തിൽപ്പെടുന്നു. കണ്ണുകൾ ബ്ലാക്ക് മൂറുകളുടേത് പോലെയാണെങ്കിലും വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും നോട്ടം ആകാശത്തേക്കാണ്!

വിവിധവര്‍ണ്ണങ്ങളോടു കൂടിയ മെറ്റാലിക് ചെതുമ്പലുകള്‍ ആകര്‍ഷകമാക്കുന്ന ശരീരമുണ്ടെങ്കിലും, കാഴ്ചശക്തി വളരെ കുറവാണ് വിണ്മിഴികള്‍ക്ക്.
 
കടപ്പാട് :www.cngoldfish.net
ഇരട്ടവാലൻ (double_tailed) ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങളായ വിണ്മിഴികളെ (Celestial eye goldfish) കാണാൻ എന്തു രസമാണെന്നോ ! വീഡിയോ ചുവടെ.


കുമിളക്കണ്ണന്മാർക്കും (ബബിള്‍ ഐസ്; Bubble eye goldfish) ബലൂണ്‍ കണ്ണുകൾ തന്നെ. പക്ഷെ വിണ്മിഴികളുടെ കണ്ണുകളോടൊപ്പം വലിയ വായുകുമിളകള്‍ ഒട്ടിച്ചു ചേര്‍ത്തതു പോലെയില്ലേ കുമിളക്കണ്ണന്‍മാരെ കണ്ടാൽ ?!

കടപ്പാട് : www.alexweblog.com

ചടുലമായി നീന്തുന്ന മറ്റിനം സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം ഇവയെ വളര്‍ത്തിയാൽ മറ്റു മത്സ്യങ്ങള്‍ ബലൂണ്‍കണ്ണുകള്‍ക്ക് ക്ഷതമേല്‍പ്പിക്കും. കുമിളകൾ തുള്ളിച്ച് നടക്കുന്ന കുമിളക്കണ്ണന്‍മാരെ ഈ വീഡിയോയിൽ കാണൂ.


ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളുടെ ആവിർഭാവം, പ്രത്യേകതകൾ, പരിപാലനമുറകൾ എന്നിവയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ, മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച "വിണ്മിഴികളും കുമിളക്കണ്ണന്മാരും" എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. 

6 comments:

  1. Please note:
    We will be happy to answer your questions through this blog.

    While asking questions, include information on :

    1. Tank shape, tank dimensions - Length, breadth, height (all in centimeters)
    2. Number of fishes in the aquarium, kinds of invertebrates, if any
    3. Name of plants in the aquarium, if any
    4. Water parameters like Ammonia, Nitrite, Nitrate, pH, GH, KH, Fe etc.
    (as many of these parameters as possible)
    5. Light - Type of lamps, their wattage, color temperature etc.
    6. Information on Carbon dioxide, fertilizer application dosage (if applicable)
    7. Try to include a photo of the problems like sick fish, plant, algae etc.
    8. Substrate and gravel information, kind of toys, stones and driftwood
    9. Filtration, heating
    10. Information on medication if applicable

    Please expect replies only on weekends.
    Thanks for understanding.

    ReplyDelete
  2. എനിക്ക് ഇഷ്ടപ്പെട്ട ഒരു സംഗതിയാണിത്. അതുകൊണ്ടുതന്നെ ഈ ബ്ലോഗ്‌ ശ്രദ്ധയിൽ പെട്ടപ്പോൾതന്നെ അംഗത്വമെടുത്തുകഴിഞ്ഞു. ഈ മേഖലയിലുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ.

    ReplyDelete
  3. ആശംസകൾക്ക് നന്ദി. അക്വേറിയം ഹോബിയെക്കുറിച്ചുള്ള താങ്കളുടെ അറിവുകൾ ഇവിടെ പങ്കു വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. മാലാഖ മത്സ്യങ്ങളുടെയും സ്വര്ണ മത്സ്യങ്ങളുടെയും പ്രജനന രീതികൾ വിശദീകരിക്കുമോ?ടാങ്കുകളുടെ വലുപ്പം,കുഞ്ഞുങ്ങളുടെ പരിപാലനം,കുഞ്ഞുങ്ങല്ക്കും വലിയ മത്സ്യങ്ങളുടെയും തീറ്റകൾ,പ്രജനനതിനായുള്ള മത്സ്യങ്ങളെ എവിടെ നിന്ന് കിട്ടും,എളുപ്പത്തിൽ പ്രജനനം ചെയ്യിക്കാവുന്ന ഇനങ്ങൾ ഏതൊക്കെ എന്നിവ കൂടെ പറയുമോ?

    ReplyDelete
  5. മാലാഖ മത്സ്യങ്ങളുടെയും സ്വര്ണ മത്സ്യങ്ങളുടെയും പ്രജനന രീതികൾ വിശദീകരിക്കുമോ?ടാങ്കുകളുടെ വലുപ്പം,കുഞ്ഞുങ്ങളുടെ പരിപാലനം,കുഞ്ഞുങ്ങല്ക്കും വലിയ മത്സ്യങ്ങളുടെയും തീറ്റകൾ,പ്രജനനതിനായുള്ള മത്സ്യങ്ങളെ എവിടെ നിന്ന് കിട്ടും,എളുപ്പത്തിൽ പ്രജനനം ചെയ്യിക്കാവുന്ന ഇനങ്ങൾ ഏതൊക്കെ എന്നിവ കൂടെ പറയുമോ?

    ReplyDelete
    Replies
    1. സ്വർണ്ണമത്സ്യങ്ങളുടെ വിവിധയിനങ്ങൾ, പരിപാലനം, പ്രജനനരീതികൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഈ ബ്ലോഗിൽ മുൻപ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ലിങ്കും അതതു പോസ്റ്റുകളിൽ കൊടുത്തിട്ടുണ്ട്.

      സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെ ?

      സ്വര്‍ണ്ണമത്സ്യം വളര്‍ത്തണമെങ്കില്‍ ചക്രവര്‍ത്തിയാകണം!


      സ്വര്‍ണ്ണമത്സ്യം വളര്‍ത്തല്‍ ഒറ്റനോട്ടത്തില്‍!

      സ്വർണ്ണമത്സ്യങ്ങളിലെ കരിങ്കുപ്പായക്കാർ

      സ്വർണ്ണമത്സ്യങ്ങളുടെ പ്രജനനം എങ്ങനെ രസകരമാക്കാം!


      നിങ്ങളുടെ സ്വർണ്ണമത്സ്യങ്ങൾ അക്വേറിയത്തിൽ മുട്ടകളിടാറുണ്ടോ?


      സ്വർണ്ണമത്സ്യങ്ങളിലെ ബലൂണ്‍കണ്ണന്മാർ!

      സ്വർണ്ണമത്സ്യങ്ങളിലെ മൂറുകൾ!

      മൃദുനയനങ്ങളെ എങ്ങനെ സംരക്ഷിക്കാം!

      മാലാഖ മത്സ്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ തയ്യാറാക്കി വരുന്നു. സമീപഭാവിയിൽ പ്രതീക്ഷിക്കാം.

      നന്ദി

      Delete