ബലൂൺ പോലെ വീർത്ത കണ്ണുകളുള്ള സ്വർണ്ണമത്സ്യയിനങ്ങളായ വിണ്മിഴികളേയും കുമിളക്കണ്ണന്മാരേയും അക്വേറിയത്തിൽ വളർത്തുമ്പോൾ അവയുടെ മൃദുനയനങ്ങളെ സംരക്ഷിക്കുന്നതിനായി ചില പ്രത്യേക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.
കടപ്പാട് :http://bbygurl.com
1. വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും കണ്ണുകൾ വളരെ മൃദുവാണ്. വലിയ ബലൂൺ കണ്ണുകളാണുള്ളതെങ്കിലും, കാഴ്ചശക്തി താരതമ്യേന കുറവാണ് ഈ രണ്ടിനനങ്ങള്‍ക്കും. കണ്ണുകള്‍ക്ക് എളുപ്പം ക്ഷതമേൽക്കാവുന്നതിനാൽ കൂർത്ത കല്ലുകളും, മൂർച്ചയേറിയ അരികുകളുള്ള പ്ലാസ്റ്റിക് ചെടികളും, അലങ്കാരവസ്തുക്കളും അക്വേറിയത്തിൽ ഉപയോഗിക്കാതിരിക്കുക.
2. വിണ്മിഴികളേയും കുമിളക്കണ്ണന്മാരേയും വളർത്തുന്ന ടാങ്കില്‍ ബ്ലാക്ക് മൂർ, പാന്‍ഡാ മൂർ, റ്റെലസ്കൊപ്പ് ഐസ് തുടങ്ങിയ മത്സ്യങ്ങളെ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. മറ്റ് മത്സ്യങ്ങൾ ഇവയുടെ കണ്ണുകളെ അപകടപ്പെടുത്തുന്നത് തടയാനാണിത്.
4. പവർ ഫിൽറ്റർ നിന്നുള്ള ശക്തമായ ഒഴുക്ക് കണ്ണുകൾക്ക് ക്ഷതമേൽപ്പിക്കുമെന്നതിനാൽ അക്വേറിയത്തിൽ സ്പോഞ്ച്ഫില്‍റ്ററുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
5. കുമിളക്കണ്ണുകളിലേൽക്കുന്ന ചെറിയ പോറലുകളിപ്പോലും ബാക്റ്റീരിയ, ഫംഗസ് എന്നിവ അണുബാധയുണ്ടാക്കാം. അതിനാൽ ടാങ്കിൽ നിന്നും കുമിളക്കണ്ണന്മാരെ വലകൊണ്ട് മാറ്റുമ്പോൾ താങ്ങ് നൽകുന്നത് കണ്ണുകൾക്ക് പരിക്കേൽക്കാതിരിക്കാൻ സഹായിക്കും.
കടപ്പാട് : http://en.wikipedia.org
6. ഈ രണ്ടിനം മത്സ്യങ്ങളും കുളത്തില്‍ വളര്‍ത്താന്‍ അനുയോജ്യരല്ല.
വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും ആവിർഭാവത്തെക്കുറിച്ചും ഈയിനം സ്വർണ്ണമത്സ്യങ്ങളെ വളർത്തേണ്ടതെങ്ങനെയെന്നും കൂടുതൽ അറിയാനായി മാതൃഭൂമി ഓൻലൈനിൽ പ്രസിദ്ധീകരിച്ച 'വിണ്മിഴികളും കുമിളക്കണ്ണന്മാരും' എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ബ്ലാക്ക് മൂർ- ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളിൽ പ്രസിദ്ധരാണ് ബ്ലാക്ക് മൂർ അഥവാ കരിങ്കുമിളക്കണ്ണന്മാർ.
കടപ്പാട് : bluegrassaquatics.com
കുറോ ഡെമക്കിന്‍ എന്നു ജപ്പാനിലും, ഡ്രാഗണ്‍ ഐ എന്ന് ചൈനയിലും അറിയപ്പെടുന്ന ബ്ലാക്ക് മൂറുകള്‍ക്ക് കറുത്ത മെറ്റാലിക് നിറത്തിലുള്ള,
വെല്‍വറ്റു പോലെ തിളങ്ങുന്ന ചെതുമ്പലുകളാണുള്ളത്. മറ്റു സ്വര്‍ണ്ണമത്സ്യങ്ങളെ അപേക്ഷിച്ച് പ്രതികൂലസാഹചര്യങ്ങളെ
അതിജീവിക്കാനുള്ള കഴിവ് കൂടുതലായാതിനാൽ തുടക്കക്കാര്‍ക്കും ബ്ലാക്ക് മൂറുകളെ വളർത്താവുന്നതാണ്.
വൈറ്റ് മൂർ - കറുപ്പിന് പകരം വെളുത്ത നിറത്തിലുള്ള മത്സ്യങ്ങളാണ് വൈറ്റ് മൂറുകള്‍ അഥവാ വെണ്‍കുമിളക്കണ്ണന്മാര്‍.
കടപ്പാട് : fishgeekspool on flickr
പാന്‍ഡ മൂർ - കറുപ്പും വെളുപ്പും കലര്‍ന്ന നിറമുള്ളവയാണിവ
കടപ്പാട് : Humanfeather / Michelle Jo on wikimedia commons
ബട്ടർഫ്ലൈ മൂർ - ഞൊറിവാലന്മാരും, റിബണ്‍ പോലെയോ പൂമ്പാറ്റകള്‍ പോലെയോ ഒക്കെ വാലുകളുള്ള സുന്ദരന്മാരും എല്ലാമുണ്ട് ബ്ലാക്ക് മൂറുകളില്‍.
കടപ്പാട് : www.aquarticles.com
കാലികോ മൂർ ആണു താഴെ ചിത്രത്തിൽ !
കടപ്പാട് : www.pbase.com
ബലൂണ്‍കണ്ണന്മാരായ ഈ മൂറുകളെ പറ്റി കൂടുതൽ അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീീകരിച്ച 'കറുപ്പിന്റെ സൗന്ദര്യം ബ്ലാക്ക് മൂര്‍' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ഓറഞ്ചും മഞ്ഞയും കലര്‍ന്ന ചെമപ്പ് നിറത്തിലും, കറുപ്പ് മുതല്‍ ഇരുണ്ട സ്വര്‍ണ്ണനിറത്തിലും തുടങ്ങി പല ആകൃതിയിലും വലിപ്പത്തിലുമുള്ള വാലുകളും
കണ്ണുകളും ശരീരവുമൊക്കെയായി, നാം ഇന്ന് കാണുന്ന സ്വര്ണ്ണമത്സ്യയിനങ്ങൾ സഹസ്രാബ്ദങ്ങളിലൂടെയുള്ള ജനിതക വ്യതിയാനം വഴി സൃഷ്ടിച്ചെടുക്കപ്പെട്ടവയാണ്.
ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളെ ഒന്നു സങ്കല്പിച്ചു നോക്കൂ. വീർത്ത കണ്ണുകളുള്ള ബ്ലാക്ക് മൂർ, വിണ്മിഴികള്‍, കുമിളക്കണ്ണന്മാർ തുടങ്ങിയ മത്സ്യങ്ങൾ ഈയിനത്തിൽപ്പെടുന്നു. കണ്ണുകൾ ബ്ലാക്ക് മൂറുകളുടേത് പോലെയാണെങ്കിലും വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും നോട്ടം ആകാശത്തേക്കാണ്!
വിവിധവര്‍ണ്ണങ്ങളോടു കൂടിയ മെറ്റാലിക് ചെതുമ്പലുകള്‍ ആകര്‍ഷകമാക്കുന്ന
ശരീരമുണ്ടെങ്കിലും, കാഴ്ചശക്തി വളരെ കുറവാണ് വിണ്മിഴികള്ക്ക്.
കടപ്പാട് :www.cngoldfish.net
ഇരട്ടവാലൻ (double_tailed) ഫാന്‍സി സ്വര്ണ്ണമത്സ്യങ്ങളായ വിണ്മിഴികളെ (Celestial eye goldfish) കാണാൻ എന്തു രസമാണെന്നോ ! വീഡിയോ ചുവടെ.
കുമിളക്കണ്ണന്മാർക്കും (ബബിള്‍ ഐസ്; Bubble eye goldfish) ബലൂണ്‍ കണ്ണുകൾ തന്നെ. പക്ഷെ വിണ്മിഴികളുടെ കണ്ണുകളോടൊപ്പം വലിയ വായുകുമിളകള്‍ ഒട്ടിച്ചു ചേര്‍ത്തതു പോലെയില്ലേ കുമിളക്കണ്ണന്മാരെ കണ്ടാൽ ?!
കടപ്പാട് : www.alexweblog.com
ചടുലമായി നീന്തുന്ന മറ്റിനം സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം ഇവയെ വളര്‍ത്തിയാൽ മറ്റു മത്സ്യങ്ങള്‍ ബലൂണ്കണ്ണുകള്ക്ക്
ക്ഷതമേല്‍പ്പിക്കും. കുമിളകൾ തുള്ളിച്ച് നടക്കുന്ന കുമിളക്കണ്ണന്മാരെ ഈ വീഡിയോയിൽ കാണൂ.
ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളുടെ ആവിർഭാവം, പ്രത്യേകതകൾ, പരിപാലനമുറകൾ എന്നിവയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ, മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച "വിണ്മിഴികളും കുമിളക്കണ്ണന്മാരും" എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
അലങ്കാരമത്സ്യ ഹോബിയുള്ള ചിലരെങ്കിലും, പെട്ടെന്ന് അക്വേറിയത്തിൽ മുട്ടകൾ കാണുമ്പോൾ എന്ത് ചെയ്യണമെന്നു ആലോചിച്ചു നിന്ന് കാണും. സ്വർണ്ണമത്സ്യങ്ങളും മുട്ടയിടുന്നവയാണ്. പക്ഷെ മുട്ടയിടുന്ന മറ്റ് ചില മത്സ്യങ്ങളെ പോലെ മുട്ടകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാനൊന്നും അവ മെനക്കെടാറില്ല. അശ്രദ്ധമായി മുട്ടകൾ ചിതറിച്ചുകളയുകയാണ് (egg
scatterer) സ്വർണ്ണമത്സ്യങ്ങളുടെ രീതി.
പ്ലാസ്റ്റിക് ചെടിയുടെ ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്വർണ്ണമത്സ്യ മുട്ടകളെ ചിത്രത്തിൽ കാണാം!
മുട്ടകൾ വിരിഞ്ഞയുടനെ സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങൾ എങ്ങനെയിരിക്കുമെന്നു, താഴെ കാണുന്ന ചിത്രം നോക്കിയാൽ അറിയാം. റിയുക്കിൻ ഇനത്തിൽപ്പെട്ട സ്വർണ്ണമത്സ്യങ്ങളുടെ കുഞ്ഞുങ്ങളാണിവ!
സ്വര്‍ണ്ണമത്സ്യങ്ങള്‍ മുട്ടയിട്ടതിനു ശേഷം പ്രജനനടാങ്കിനെത്തന്നെ
കുഞ്ഞുങ്ങളുടെ ടാങ്കായി ഉപയോഗിക്കാവുന്നതാണ്. പക്ഷെ മുട്ടകൾ വിരിയിക്കാനും
കുഞ്ഞുങ്ങളെ വളര്‍ത്താനുമായി പ്രത്യേക ടാങ്ക് തയ്യാറാക്കുകയാണെങ്കിൽ 10 ഗാലണ്‍ എങ്കിലും വലിപ്പമുള്ള അക്വേറിയം ഉപയോഗിക്കണം.
ഇണചേരല്‍ കഴിഞ്ഞ് പൊരുന്നുമത്സ്യങ്ങളെ മാറ്റിയ ശേഷം, പ്രജനനടാങ്കില്‍
നിന്നും മുട്ടകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്പോണിങ്ങ് മോപ്പിനേയും
ചെടികളെയും ആഘാതം കൂടാതെ കുഞ്ഞുങ്ങളുടെ ടാങ്കില്‍ നിക്ഷേപിക്കാം. ഇത്തരത്തിൽ പ്രത്യേകം വളർത്തിയ 4 ആഴ്ചകൾ മാത്രം പ്രായമുള്ള സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളാണ് താഴെ ചിത്രത്തിൽ!
പ്രജനനശേഷം സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കാമെന്നും, വളർന്നു വരുന്ന മത്സ്യക്കുഞ്ഞുങ്ങളിൽ ഇനശുദ്ധിയുള്ളവയെ എങ്ങനെ വേർതിരിക്കാമെന്നും കൂടുതൽ അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണമത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കാം, ഇനം തിരിക്കാം' എന്ന ലേഖനം വയിക്കൂ. ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
6-7 ദിവസം പ്രായമുള്ള സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളെ ഈ വീഡിയോയിൽ കാണൂ!
സ്വര്ണ്ണനിറം മുതല്‍ ഓറഞ്ചും മഞ്ഞയും കലര്‍ന്ന ചെമന്ന നിറത്തില്‍ വരെ കാണപ്പെടുന്ന സ്വർണ്ണമത്സ്യങ്ങളെ ഏവരും ഇഷ്ടപ്പെടും.
സ്വർണ്ണമത്സ്യങ്ങളെ വളർത്തുന്നതുപോലെ തന്നെ
രസകരമാണ് അവയുടെ പ്രജനനവും. ആരോഗ്യകരമായ അക്വേറിയം സാഹചര്യങ്ങളില്‍
സ്വര്‍ണ്ണമത്സ്യങ്ങള്‍ പലപ്പോഴും സ്വമേധയാ പ്രജനനത്തില്‍
ഏര്‍പ്പെടാറുണ്ടെങ്കിലും അവയെ പ്രജനനത്തിനായി തയ്യാറാക്കുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാൻ സഹായിക്കും.
പൊരുന്നു മത്സ്യങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അവയുടെ ആകര്‍ഷകമായ നിറം, ആകൃതി, ചടുലത, വാല്ച്ചിറകുകളിലെ വൈവിദ്ധ്യം എന്നിവ കൂടാതെ, വരും സ്വർണ്ണമത്സ്യ തലമുറകളില്‍ നിങ്ങളാഗ്രഹിക്കുന്ന
പ്രത്യേകതകൾക്കും ശ്രദ്ധ നൽകണം. വിജയകരമായ പ്രജനനത്തിനു ഒരു ജോഡി പൊരുന്നു മത്സ്യങ്ങള്‍ മതിയാകുമെങ്കിലും ഒരു
പെണ്‍മത്സ്യത്തിനു രണ്ട് ആണ് മത്സ്യങ്ങള്‍ എന്ന തോതിലാണെങ്കിൽ ബീജസംയോഗം കൂടുതൽ ഫലപ്രദമാകും.
പ്രജനന സജ്ജരായ ആണ്-പെണ് സ്വർണ്ണമത്സ്യങ്ങളെ കണ്ടെത്തുന്നതും പ്രജനനത്തിനനുകൂലമായ സാഹചര്യങ്ങളൊരുക്കുന്നതും വളരെ പ്രധാനമാണ്.ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണമത്സ്യ പ്രജനനം'
എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി ഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
സ്വർണ്ണമത്സ്യങ്ങളിൽ കറുത്തവയുണ്ടോ? ഉണ്ട് ! വിവിധയിനം സ്വർണ്ണമത്സ്യങ്ങളുണ്ടായത് നൂറ്റാണ്ടുകളായുള്ള ക്രമാനുഗത പ്രജനനം വഴിയുണ്ടായ ജനിതകവ്യതിയാനങ്ങളിലൂടെയാണ്.
കടപ്പാട് : www.zimbio.com
സ്വർണ്ണമത്സ്യങ്ങളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ് ഐ മത്സ്യങ്ങളാണ് കറുത്തിരുണ്ട ദേഹവും പുറത്തേക്ക് ഉന്തി നില്ക്കുന്ന ബലൂണ്‍ കണ്ണുകളുമുള്ള ബ്ലാക്ക് മൂർ അല്ലെങ്കിൽ കരിങ്കുമിളക്കണ്ണന്മാർ. കറുത്ത മെറ്റാലിക് നിറത്തിലുള്ള, വെൽവറ്റ് പോലെ തിളങ്ങുന്ന ചെതുമ്പലുകളും, ഒഴുകി നടക്കുന്ന ചിറകുകളുമാണ് ഈ മത്സ്യങ്ങൾക്കുള്ളത്.
എന്നാൽ, ബ്ലാക്ക് മൂർ സ്വർണ്ണമത്സ്യങ്ങളുടെ കുഞ്ഞുങ്ങൾക്കാകട്ടെ മറ്റ് സ്വർണ്ണമത്സ്യയിനങ്ങളിലേതുപോലെ പിച്ചള നിറമോ തവിട്ടു നിറമോ ആയിരിക്കും. രണ്ടര മാസം പ്രായമുള്ള ബ്ലാക്ക് മൂർ സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളെ ഈ വീഡിയോയിൽ കാണാം.
കറുപ്പ് നിറവും ഉന്തിയ കണ്ണുകളും പ്രകടമാകുന്നത് മത്സ്യക്കുഞ്ഞുങ്ങൾ വളരുന്നതോട് കൂടിയാണ്. പൂർണ്ണ വളർച്ചയെത്തിയ ബ്ലാക്ക് മൂർ മത്സ്യങ്ങൾക്ക് 10 ഇഞ്ച് വരെ നീളം വയ്കാറുണ്ട്. 17 സെ. മീ. നീളമുള്ള ഒരു ബ്ലാക്ക് മൂർ സ്വർണ്ണമത്സ്യത്തിന്റെ വീഡിയോ കാണാം.
ബ്ലാക്ക് മൂർ സ്വർണ്ണമത്സ്യങ്ങളെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നുന്നില്ലേ! ഈ മത്സ്യങ്ങളുടെ പ്രത്യേകതകളെപ്പറ്റിയും വളർത്തേണ്ടതെങ്ങനെയെന്നും കൂടുതൽ മനസ്സിലാക്കാൻ മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച "കറുപ്പിന്റെ സൗന്ദര്യം ബ്ലാക്ക് മൂർ" എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.