വാലിസ്നേറിയ റ്റോർട്ടിസ്സിമ എന്ന ഇനമുണ്ടായത് ഫോമ റ്റോർറ്റിഫോളിയയിലെ കായിക ഉല്പരിവർത്തനം വഴിയാണ്. സർപ്പിൾ ആകൃതിയിലുള്ള ഇലകളാണ് ഇവയുടെ പ്രത്യേകത.
വാലിസ്നേറിയ റ്റോർട്ടിസ്സിമ
വാലിസ്നേറിയ സ്പൈറലിസ് ഫോമ നാന വളരെ നേരിയ ഇലകളോട് കൂടിയവയാണ്.
കടപ്പാട് : http://www.aquagreen.com.au
വാലിസ്നേറിയ ട്രൈപ്റ്റിറ
വാലിസ്നേറിയ ട്രൈപ്റ്റിറ (Vallisneria triptera) ആസ്ട്രേലിയയിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ചെമപ്പു നിറത്തിൽ ഇലകളുള്ള ഈ വാലിസ്നേറിയ ചെടികള്‍ മഴയും വെയിലും ഇടവിട്ടു വരുന്ന കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്. പാറമടവുകളിലൂടെ ഒഴുകുന്ന അരുവികളിലും ആഴം കുറഞ്ഞ ശാഖാനദികളിലും വളരുന്ന ട്രൈപ്റ്റിറക്ക് അഭികാമ്യം നല്ല പ്രകാശവും താരതമ്യേന ഉയർന്ന ജലോഷ്മാവും അധികം വളക്കൂറില്ലാത്ത അടിത്തട്ടുമാണ്. അതുകൊണ്ടുതന്നെ തുടക്കക്കാർക്ക് ഒട്ടും യോജിച്ചതല്ല ഈ ചെടി.
കടപ്പാട് : http://www.aquagreen.com.au
വാലിസ്‌നേറിയ ചെടികളില്‍ പല ഉപവിഭാഗങ്ങളുടെ പ്രത്യേകതകളെ പറ്റി കൂടുതലായി അറിയുന്നതിനായി മാതൃഭൂമി
ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വിൽഹെൽമയിലെ വാലിസ്നേറിയകൾ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
തെക്കൻ ജെർമ്മനിയിലെ ഷ്ടുട്ട്ഗാർട്ടിനടുത്തുള്ള വിൽഹെൽമ, യൂറോപ്പിലെ പ്രസിദ്ധിയാർജ്ജിച്ച മൃഗശാലകളിലൊന്നാണ്. വിവിധതരം ശുദ്ധജല-ലവണജല മത്സ്യങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളെ ഓർമ്മിപ്പിക്കുംവിധം ഭീമൻ അക്വേറിയങ്ങളില്‍ ഇവിടെ സജ്ജീകരിച്ചത് 1967 ലാണ്.
അക്വേറിയം ഹോബിയിസ്റ്റുകൾക്കും കൊച്ചുകുട്ടികള്‍ക്കും ഏറെ പ്രിയങ്കരമായ വിൽഹെൽമയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്, തെക്കെ അമേരിക്കൻ ജലാവാസവ്യവസ്ഥയോട് സാദൃശ്യം പുലർത്തുന്ന, ഒരു ബൃഹത് ബയോറ്റോപ്പ് (biotope) അക്വേറിയമാണ്. ഇത് കാണാനായി മാത്രം, ദിവസവും നൂറുകണക്കിന് അച്ഛനമ്മമാരാണ് കുഞ്ഞുങ്ങളുമായെത്തുന്നത്. ഈ അക്വേറിയത്തില്‍ മുഴുവന്‍ തിങ്ങി നിറഞ്ഞു വളര്‍ന്നു നില്‍ക്കുന്നത്, ഭീമാകാരന്മാരായ ജയന്റ് വാലിസ്നേറിയകളാണ്. വാലിസ്നേറിയ ജൈജാന്‍ഷ്യ എന്നാണ് പൊതുവെ ഈ ചെടികളെ വിളിക്കാറ്.
വിൽഹെൽമയിലെ അക്വേറിയങ്ങളിൽ ജൈജാൻഷ്യകളെ കൂടാതെ ഇലകളുടെ വലിപ്പത്തിലും, ആകൃതിയിലും, നിറത്തിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന പത്തിലധികം വാലിസ്നേറിയ ഇനങ്ങളുണ്ട്. ഈ ചെടികളെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍ മാതൃഭൂമി
ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വിൽഹെൽമയിലെ വാലിസ്നേറിയകൾ ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
അക്വേറിയത്തില്‍ വിഷലിപ്തമായ നൈട്രജന്‍ സംയുക്തങ്ങള്‍ ഉണ്ടാകുന്നത് മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും വിസര്‍ജ്ജ്യം, അവശേഷിക്കുന്ന മത്സ്യത്തീറ്റ, സസ്യഭാഗങ്ങള്‍ തുടങ്ങിയവ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി ജീര്‍ണ്ണിച്ചത്തിനു ശേഷമാണ്. അക്വേറിയത്തിലെ ജൈവാവഷിഷ്ടങ്ങള്‍ ജീര്‍ണ്ണിക്കുമ്പോള്‍ ആദ്യമുണ്ടാകുന്ന അമോണിയ പിന്നീട് നൈട്രൈറ്റ്, നൈട്രേറ്റ് തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളാകുന്നു. സ്വതന്ത്ര അമോണിയ കുറഞ്ഞ അളവില്‍ തന്നെ മത്സ്യങ്ങള്‍ക്ക് ഹാനികരമാണ്. അതുപോലെ തന്നെ നൈട്രൈറ്റും.
കടപ്പാട് : http://www.johanpaul.com
ഒരു സുസ്ഥിര അക്വേറിയത്തില്‍ നൈട്രജന്‍ പദാര്‍ത്ഥങ്ങള്‍ അത്ര പ്രശ്നക്കാരനല്ലാത്ത നൈട്രേറ്റ് ആയി രൂപാന്തരപ്പെടുകയും അവ സസ്യങ്ങള്‍ വലിച്ചെടുക്കുകയോ, സ്വതന്ത്ര നൈട്രജനായി അന്തരീക്ഷത്തിലേക്ക് അപ്രത്യക്ഷമാകുകയോ ചെയ്യുന്നു.
ഒരു ശാസ്ത്രജ്ഞനല്ലെങ്കില്‍ പോലും നൈട്രജന്‍ ചംക്രമണത്തെ കുറിച്ചു നന്നായി മനസ്സിലാക്കേണ്ടത് ഏതൊരു അക്വേറിയം ഹോബിയിസ്റ്റിന്റെയും കടമയാണ്. നൈട്രജന്‍ ചംക്രമണത്തെ കൂടുതല്‍ അറിയാനായി മാതൃഭൂമി ഒണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം വായിക്കൂ. ഇതിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താന്‍ ഏതൊരു അക്വേറിയം ഹോബിയിസ്റ്റിനും താത്പര്യം കാണും. എന്നാല്‍ ഈ മത്സ്യങ്ങള്‍ക്ക് വളരെയധികം പരിചരണം ആവശ്യമാണ് . സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ.
കടപ്പാട്: http://austinponddoctor.com
ജലതാപനില : 20 മുതൽ 22 ഡിഗ്രി സെൽഷ്യസ്
pH: 7-8
ജലത്തിന്റെ കാഠിന്യം (GH): 10-16
പൂർണ്ണവളർച്ചയെത്തിയ മത്സ്യങ്ങളുടെ വലിപ്പം: ഇനത്തിനനുസരിച്ച് 40 സെ. മീ. വരെ
അക്വേറിയത്തിന്റെ വലിപ്പം: പെരുവിരലിന്റെ വലിപ്പമുള്ള രണ്ടു സ്വർണ്ണമത്സ്യങ്ങൾക്ക് കുറഞ്ഞതു 30 ലിറ്റർ, ഓരോ ഇഞ്ചു നീളം കൂടും തോറും 4-5 ലിറ്റർ അധികം
ഒരുമിച്ചിടാവുന്ന മറ്റു മത്സ്യങ്ങൾ: ചടുലമായി നീന്തുന്ന ഇനങ്ങളോടൊപ്പം മാത്രം സീബ്ര മത്സ്യങ്ങൾ, നിയോൺ ടെട്രകൾ, കോറിഡോറസുകൾ
ആഹാരക്രമം: ഉണങ്ങിയ മത്സ്യത്തീറ്റ, ജീവനുള്ള മത്സ്യത്തീറ്റകൾ, വേവിച്ച് തൊലി കളഞ്ഞ പട്ടാണിപയർ
ആയുർദൈർഘ്യം: 10-15 വർഷങ്ങൾ (അപൂർവ്വമായി 20 വർഷങ്ങൾ വരെ)
അടിത്തട്ടിലെ മാധ്യമം: ചരൽ
അക്വേറിയത്തിലെ അലങ്കാര വസ്തുക്കൾ: ഗുണമേന്മയുള്ള നിറം പോകാത്ത കൂർത്ത വശങ്ങളില്ലാത്ത വസ്തുക്കൾ, ഡ്രിഫ്റ്റ് വുഡുകൾ, പാറക്കല്ലുകൾ
മറ്റു നിർദ്ദേശങ്ങൾ: യഥാസമയമുള്ള അക്വേറിയം പരിപാലനം പ്രധാനം, തുടക്കക്കാർ ധാരാളം വിവരങ്ങൾ ശേഖരിച്ചതിനു ശേഷം മാത്രം വളർത്താൻ തുടങ്ങുക
കടപ്പാട്: http://austinponddoctor.com
സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അവയുടെ ഭക്ഷണ ക്രമം, മുറിയില്‍ അക്വേറിയത്തിന്‍റെ സ്ഥാനം, എന്നിങ്ങനെ സ്വര്‍ണ്ണമത്സ്യ അക്വേറിയം എങ്ങനെ വിജയകരമായി സ്ഥാപിക്കാം എന്നതിനെ കുറിച്ച് കൂടുതലായറിയാന്‍ മാതൃഭൂമി
ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍' എന്ന ലേഖനം വായിക്കൂ. ഇതിന്‍റെ പിഡിഎഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
വര്‍ണ്ണമത്സ്യം വളര്‍ത്തലില്‍ താത്പര്യമുള്ള രണ്ടു സുഹൃത്തുക്കളെ ഈയിടെ അക്വേറിയം സെറ്റ് ചെയ്യാന്‍ സഹായിച്ചിരുന്നു. അവര്‍ കബൊംബ, വാലിസ്നേറിയ തുടങ്ങിയ ചെടികളേയും, ഗപ്പി, സ്വോര്‍ഡ് ടെയില്‍ എന്നി മത്സ്യങ്ങളേയും ആണ് തെരഞ്ഞെടുത്തത്. അത്യുത്സാഹത്തോടെ ഹോബി തുടങ്ങിയ ആ ദമ്പതികള്‍.....രണ്ടാഴ്ച കഴിഞ്ഞതെയുള്ളൂ, പുതിയ അക്വേറിയത്തിലെ ചില പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.
മത്സ്യങ്ങള്‍ പലപ്പോഴും ജലനിരപ്പിനു തൊട്ടു താഴെ ഉദാസീനരായി നീന്തല്‍ മറന്നത് പോലെ നില്‍ക്കുന്നതായും, അവ ടാങ്കിലുള്ള വസ്തുക്കളിലെ കൂര്‍ത്ത വശങ്ങളില്‍ ദേഹം ഉരസുന്നതായും ശ്രദ്ധയില്‍പ്പെട്ടു. തുടക്കത്തില്‍ ഒരു മത്സ്യത്തിലായിരുന്നു ഇത് കണ്ടെതെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാ മത്സ്യങ്ങളും ഈ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ആദ്യം ഇക്ക് (Ichthyophthirius multifiliis) മുതലായ പരാദങ്ങള്‍ ആണെന്നാണ് സംശയിച്ചത്. പക്ഷെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് മനസ്സിലായത് അവര്‍ പുതുതായി വീണ്ടും മത്സ്യങ്ങളെ ടാങ്കില്‍ നിക്ഷേപിച്ചു എന്ന്. അക്വേറിയം സെറ്റ് ചെയ്തിട്ട് രണ്ടാഴ്ച പോലും ആയിട്ടില്ലായിരുന്നു.
പുതുതായി അക്വേറിയം തുടങ്ങുമ്പോള്‍ ടാങ്കിലെ നൈട്രജന്‍ ചംക്രമണം സുസ്ഥിരമാകാന്‍ നാല് മുതല്‍ എട്ടു ആഴ്ചയെങ്കിലും വേണം. ഇനി അഥവാ സുസ്ഥിരമായ ഒരു അക്വേറിയം ആണെങ്കില്‍ കൂടി പുതുതായി മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍ ടാങ്കിലെ നൈട്രജന്‍ ചംക്രമണത്തിനു താളം തെറ്റാനിടയുണ്ട്. ഇവരുടെ പ്രശ്നം അക്വേറിയം സ്ഥാപിച്ച് അത് സുസ്ഥിരമാകുന്നതിനു മുന്‍പ് തന്നെ കൂടുതല്‍ മത്സ്യങ്ങളെ നിക്ഷേപിച്ചു എന്നതാണ്.
അക്വേറിയത്തിലെ ജൈവ ചംക്രമണത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. അക്വേറിയം ഹോബിയില്‍ പരാജയപ്പെടാതിരിക്കാന്‍ നൈട്രജന്‍ ചംക്രമണത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം, സുസ്ഥിരമാല്ലാത്ത ഒരു അക്വേറിയത്തില്‍ കാണാവുന്ന പ്രശ്നങ്ങള്‍ ഇവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം' എന്നാ ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
അക്വേറിയത്തില്‍ മത്സ്യങ്ങളോടൊപ്പം ജലസസ്യങ്ങള്‍ വളര്‍ത്തി വര്‍ണ്ണഭംഗി കൂട്ടാന്‍ എല്ലാ അക്വേറിയം ഹോബിയിസ്റ്റുകളും താത്പര്യപ്പെടും. ടാങ്കിന്റെ പുറകിലായി വച്ച് പിടിപ്പിച്ച് അക്വേറിയത്തിന്റെ പച്ചപ്പ് കൂട്ടാന്‍ പറ്റിയ ചെടികളിലൊന്നാണ് വാലിസ്നേറിയകള്‍. ഇവയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ.
കടപ്പാട് : http://www.shrimpnow.com
പ്രകാശ തീവ്രത : 0.5-2.5 വാട്ട്സ് ഒരു ഗാലണ് എന്ന തോതിൽ
ജലതാപനില : 25-30ഡിഗ്രി സെൽഷ്യസ്
pH: 6-7.5
ജലത്തിന്റെ കാഠിന്യം : 15 ഓ അതിലല്പം താഴെയോ
അക്വേറിയത്തിന്റെ വലിപ്പം : പ്രശ്നമല്ല
അക്വേറിയത്തിലെ സ്ഥാനം : പിൻഭാഗം
പ്രജനനം : മുഖ്യമായും വല്ലരികളിലൂടെ, വിത്തു വഴി
വളർച്ചയെ ത്വരിതപ്പെടുത്തുന്ന പോഷകങ്ങൾ : പ്രത്യേകിച്ച് നിർബന്ധങ്ങളൊന്നുമില്ല
മറ്റു ചെടികൾക്കെതിരെയുള്ള രാസകങ്ങൾ : ഫീനോളിക് സംയുക്തങ്ങളും ആൽക്കലോയിഡുകളും
വേരുകൾ : ഭൂകാണ്ടത്തിൽ നിന്നും വെളുത്തു നാരുകൾ പോലെ
ഇലകളുടെ നിറം : പച്ച
ഇലകളുടെ സ്ഥാനം, ആകൃതി : ഭൂകാണ്ഡത്തിനു തൊട്ടു മുകളിൽ നിന്നു നാടകൾപോലെ
പൂക്കൾ : ഭൂകാണ്ഡത്തൊടു ചേർന്നുണ്ടാകുന്ന ആൺപൂക്കൾ, സ്പ്രിംഗ് പോലെയുള്ള തണ്ടുകളിൽ കാണുന്ന പെൺപൂക്കൾ
കാർബൺ ഡൈ ഓക്സൈഡ് : വേണമെന്നില്ല
വെള്ളത്തിനു പുറത്ത് വളർത്താമോ? : ഇല്ല, പൂർണ്ണമായും മുങ്ങിക്കിടന്ന് വളരുന്ന ചെടി
മറ്റ് നിർദ്ദേശങ്ങൾ : തുടക്കക്കാർക്ക് വളരെ യോജിച്ചത്
വാലിസ്നേറിയ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാന്‍ മാതൃഭൂമി
ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'വാലിസ്നേറിയ എന്ന ആരൽപ്പുല്ല് ' എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.