സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കേരളത്തില്‍ അക്വേറിയം ഹോബിയിസ്റ്റുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അക്വേറിയങ്ങള്‍ക്ക് മറ്റെന്നെത്തെക്കാളും പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, വര്‍ണ്ണമത്സ്യപരിപാലനത്തെ, ശാസ്ത്രീയ മനോഭാവത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. തദ്ദേശീയ
സാങ്കേതികവിദ്യകളും, വികസിതരാജ്യങ്ങളിലെ പുരോഗമന ചിന്താരീതിയും ഗവേഷണ ഫലങ്ങളും ഈ മേഖലയില്‍
സമന്വയിപ്പിക്കേണ്ടത്, ഇന്നിന്റെ ആവശ്യമാണ്. വിവരസാങ്കേതികവിദ്യയിലെ മുന്നേറ്റം
അക്വേറിയം ഹോബിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണെങ്കിലും, ഈ വിഷയത്തില്‍
ആഴത്തിലുള്ള ചിന്തയും ശാസ്ത്രീയ കാഴ്ചപ്പാടും നമ്മുടെയിടയില്‍ ഇനിയും
വേരൂന്നിയിട്ടില്ല. മലയാളത്തില്‍ ഇന്ന് ലഭ്യമായ പുസ്തകങ്ങളും
പ്രസിദ്ധീകരണങ്ങളുമാകട്ടെ അന്വേഷണകുതുകിയായ ഒരു ഹോബിയിസ്റ്റിന്റെ
ഗവേഷണത്വരയെ തൃപ്തിപ്പെടുത്താന്‍ അത്രകണ്ട് പര്യാപ്തവുമല്ല. ഉല്ലാസദായകമായ ഈ
ഹോബിയുടെ വിജ്ഞാനപ്രദമായ മറ്റൊരു വശം കൂടി തിരിച്ചറിയുവാന്‍
കുറച്ചുപേര്‍ക്കെങ്കിലും സാധിച്ചാല്‍ ഈ എളിയ സംരംഭം വിജയിച്ചുവെന്നു
കരുതാം.
സ്വന്തം
കാഴ്ചപ്പാട്, അഭിപ്രായങ്ങള്‍ തുടങ്ങിയവ പങ്കുവെയ്ക്കാന്‍ അനുഭവസമ്പന്നരായ
ഹോബിയിസ്റ്റുകളെ ക്ഷണിക്കുന്നു. തുടക്കക്കാര്‍ക്കും, ഇനിയുമേറെ ദൂരം
സഞ്ചരിക്കുവാനുള്ള അക്വേറിയം ഹോബിയിസ്റ്റുകള്‍ക്കും തീര്‍ച്ചയായും ഇതൊരു
മുതല്‍ക്കൂട്ടായിരിക്കും.
koooiiiii.......... super....
ReplyDelete:)
ReplyDeleteബ്ലോഗ് വായിക്കാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ട്.ഒരുപാട് അലങ്കാരമത്സ്യം ഉണ്ടായിരിന്ന വീടായിരിന്നു എന്റേത് .എനിക്ക് ജോലികിട്ടി ഗള്‍ഫിലേക്ക് പോയതുകൊണ്ട് ഇതൊന്നും നോക്കാന്‍ ആളില്ലാതെ അതെല്ലാം അവസാനിപിച്ചു ..ഞാന്‍ നാട്ടില്‍ നില്‍ക്കുന്ന സമയത്ത് ഇതെല്ലാം പഴയതുപോലെ എല്ലാം തുടങ്ങണം .അതിനു ഈ ബ്ലോഗ് എനിക്ക് ഒരു മുതല്‍കൂട്ടായിരിക്കും .
ReplyDeleteThanks :)
ReplyDeleteKAVIL എന്ന ഒരു സ്ഥാപനം അലങ്കാര മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. താങ്കളുടെ വിലാസം അറിയാന്‍ താല്‍പ്പര്യപ്പെടുന്നു.
ReplyDeleteഅലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക എന്നതിലുപരി ഈ ഹോബിയെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഞങ്ങള്‍ ഒരു പ്രത്യേക സംവിധാനവുമായി ബന്ധപ്പെട്ടവര്‍ അല്ല. ഒരുപാട് കാലങ്ങളായി ഈ ഹോബിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നുവേന്നെയുള്ളൂ.
Deleteഅഭിപ്രായമറിയിച്ചതിനു നന്ദി.